Tragedy | നെടുങ്കണ്ടത്ത് കാണാതായ പിഞ്ചുകുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി; ഒപ്പമുണ്ടായിരുന്ന മുത്തശ്ശിക്ക് ഗുരുതര പരുക്ക്, അന്വേഷണം
നെടുങ്കണ്ടത്ത് പിഞ്ചുകുഞ്ഞിന്റെ ദുരൂഹ മരണത്തില്‍ പൊലീസ് അന്വേഷണം, മുത്തശ്ശിക്ക് ഗുരുതര പരുക്ക്.
ഇടുക്കി: (KVARTHA) നെടുങ്കണ്ടത്ത് (Nedumkandam) കാണാതായ പിഞ്ചുകുഞ്ഞിനെ (Toddler) മരിച്ച നിലയിൽ കണ്ടെത്തി. ഒപ്പമുണ്ടായിരുന്ന മുത്തശ്ശിയെ (Granny) ഗുരുതര പരുക്കുകളോടെ (Injured) കണ്ടെത്തി. ഉടുമ്പൻചോല പുത്തൻപുരയ്ക്കൽ ചിഞ്ചുവിന്റെ രണ്ട് മാസം പ്രായമുള്ള പെൺകുഞ്ഞാണ് മരിച്ചത്.
ഇന്ന് (16.08.2024) പുലർച്ചെയാണ് കുഞ്ഞിനെയും മുത്തശ്ശി ജാൻസിയെയും വീട്ടിൽ നിന്ന് കാണാതായത്. തുടർന്ന് നടത്തിയ തിരച്ചിലിൽ വീടിനടുത്തെ തോട്ടുവക്കത്താണ് ഇരുവരെയും കണ്ടെത്തിയത്.
കുഞ്ഞിനെ ഉടൻ തന്നെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ ജാൻസിയെ ആദ്യം രാജാക്കാട്ടെ സർക്കാർ ആശുപത്രിയിലേക്കും പിന്നീട് അടിമാലി താലൂക്ക് ആശുപത്രിയിലേക്കും മാറ്റി. ഇവരുടെ നില ഗുരുതരമായി തുടരുകയാണ്.
ഇന്നലെ (15.08.2024) രാത്രി പത്തരവരെ ജാൻസിയുടെ ഭർത്താവ് സലോമോനും മകൾ ചിഞ്ചുവും വീട്ടിൽ ഉണ്ടായിരുന്നു. പിന്നീടാണ് ജാൻസിയെയും കുഞ്ഞിനെയും കാണാതായത്. ദുരൂഹ സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടക്കുകയാണ്.#Nedumkandam #Kerala #InfantDeath #Tragedy #Accident #Police #Investigation #BreakingNews