പനജി: (KVARTHA) ഗോവയിൽ ((Goa) വച്ച് കടലിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് മലയാളി യുവാവ് മരിച്ചു. പള്ളുരുത്തി സ്വദേശിയായ അഫ്താബ് (24) ആണ് മരണപ്പെട്ടത് (Drowned). സുഹൃത്തുക്കളുമായി ഗോവയിൽ വിനോദയാത്രയ്ക്ക് എത്തിയ അഫ്താബ്, കടൽത്തീരത്ത് വച്ച് സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടയിലാണ് ഈ ദുരന്തം സംഭവിച്ചത്.
സുഹൃത്തുക്കളടങ്ങുന്ന ഏഴംഗ സംഘം ആണ് ഗോവയില്‍ പോയത്. സുഹൃത്തുക്കളുമായി കടലില്‍ കുളിക്കുന്നതിനിടെയാണ് മൂന്ന് പേര്‍ തിരയില്‍ പെട്ടത്. മൂവരെയും കരയ്ക്ക് എത്തിച്ചെങ്കിലും അഫ്താബ് മരിച്ചിരുന്നു.
അഫ്താബിന്റെ മരണ വാർത്ത കേട്ട് നാട് മുഴുവൻ ദുഃഖത്തിലാണ്. ബന്ധുക്കളും സുഹൃത്തുക്കളും ഗോവയിലേക്ക് തിരിച്ചിട്ടുണ്ട്. അഫ്താബിന്റെ മൃതദേഹം ഗോവയിലെ ആശുപത്രി മോർച്ചറിയിലാണ്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും.
#Goa #India #accident #drowning #beach #RIPAftab