കാനഡയിൽ ഇന്ത്യൻ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹതയേറി

 
Indian Student Found Dead in Canada
Indian Student Found Dead in Canada

Photo Credit: X/Ishu Tyagi

● മൃതദേഹം കണ്ടെത്തിയത് യൂണിവേഴ്സിറ്റി ഓഫ് കാൽഗറിയിൽ.
● മരണകാരണം അവ്യക്തം.
● കോൺസുലേറ്റ് കുടുംബവുമായി ബന്ധപ്പെടുന്നുണ്ട്.
● ഹൃദയാഘാതമെന്ന് സമൂഹമാധ്യമ പ്രചരണം.
● വിദേശത്ത് ഇന്ത്യൻ വിദ്യാർഥികളുടെ മരണം കൂടുന്നു.
● ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ സുദിക്ഷയെ കാണാതായിരുന്നു.

ഒട്ടാവ: (KVARTHA) കാനഡയിലെ യൂണിവേഴ്‌സിറ്റി ഓഫ് കാൽഗറിയിലെ ഇന്ത്യൻ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. ഡൽഹി സ്വദേശിനിയായ ടാന്യ ത്യാഗിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് വാൻകൂവറിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ വ്യാഴാഴ്ച അറിയിച്ചു. മരണകാരണം വ്യക്തമല്ലെന്നാണ് എക്സിലെ കുറിപ്പിൽ കോൺസുലേറ്റ് ജനറൽ അറിയിച്ചിരിക്കുന്നത്.

ടാന്യയുടെ കുടുംബവുമായും കനേഡിയൻ അധികൃതരുമായും ബന്ധപ്പെടുന്നുണ്ടെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു. മരണകാരണം എന്താണെന്ന് കനേഡിയൻ അധികൃതരും ഇതുവരെ പുറത്തുവിട്ടിട്ടില്ല. അതേസമയം, ഹൃദയാഘാതത്തെ തുടർന്നാണ് ടാന്യ മരിച്ചതെന്ന് ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളിൽ പ്രചാരണങ്ങൾ നടക്കുന്നുണ്ട്.

വിദേശത്ത് പഠിക്കാൻ പോകുന്ന ഇന്ത്യൻ വിദ്യാർഥികൾ ദുരൂഹ സാഹചര്യത്തിലും അല്ലാതെയും മരിക്കുന്ന സംഭവങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ടാന്യയുടെ മരണവും ആശങ്ക ഉയർത്തുന്നുണ്ട്. ഈ മാസം ആദ്യം ഇന്ത്യൻ വംശജയും യുഎസ് പൗരയുമായ സുദിക്ഷ കൊനാൻകിയെ അവധി ആഘോഷിക്കുന്നതിനിടയിൽ ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ വച്ച് കാണാതായിരുന്നു. മാർച്ച് ആറിന് ലാ അൽടഗ്രേസിയ പ്രവിശ്യയിലെ റിയു പുന്ത കാന ഹോട്ടലിന് സമീപത്തെ ബീച്ചിൽ വച്ചാണ് യൂണിവേഴ്സിറ്റി ഓഫ് പിറ്റ്സ്ബർഗ് വിദ്യാർഥിനിയായ സുദിക്ഷയെ അവസാനമായി കണ്ടതെന്നാണ് സ്പാനിഷ് മാധ്യമങ്ങളുടെ റിപ്പോർട്ട്.

കാനഡയിലെ ഇന്ത്യൻ വിദ്യാർഥിയുടെ ദുരൂഹ മരത്തില്‍ നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ.

Article Summary: An Indian student, Tanya Tyagi, was found dead in Canada, cause unclear, raising concerns.

#IndianStudents #Canada #TanyaTyagi #StudentSafety #MysteriousDeath #Ottawa

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia