ഖുറാൻ പഠിച്ചത് മറന്ന മകനെ മാതാവ് കൊലപ്പെടുത്തി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഖുറാൻ പഠിച്ചത് മറന്ന മകനെ മാതാവ് കൊലപ്പെടുത്തി
ലണ്ടൻ: ഖുറാൻ പഠിച്ചത് മറന്നുപോയ മകനെ മാതാവ് അടിച്ചുകൊലപ്പെടുത്തി. ബ്രിട്ടനിൽ താമസമാക്കിയ ഇന്ത്യൻ വംശജയായ സാറ ഈജ്(33) എന്ന യുവതിയാണ് മകനെ കൊലപ്പെടുത്തിയത്. പിന്നീട് തെളിവുകൾ നശിപ്പിക്കാനായി ഇവർ മകന്റെ മൃതദേഹം അഗ്നിക്കിരയാക്കുകയും ചെയ്തു. 2010ലാണ് സംഭവം നടന്നത്. ലാർഡിഫ് ക്രൗൺ കോടതി ബുധനാഴ്ചയാണ് സാറ കുറ്റവാളിയാണെന്ന് വിധിച്ചത്. കോടതി ശിക്ഷ വിധിച്ചിട്ടില്ല.

യാസീൻ ഈജ് (16) അഗ്നിബാധയിൽ മരിച്ചുവെന്നായിരുന്നു പ്രാഥമീക അന്വേഷണത്തിൽ ബോധ്യപ്പെട്ടത്. എന്നാൽ പോസ്റ്റ്മോർട്ടം റിപോർട്ടിൽ കുട്ടിയുടെ മരണം നടന്ന് മണിക്കൂറുകൾ കഴിഞ്ഞാണ് ദേഹത്ത് പൊള്ളലേറ്റതെന്ന് ബോധ്യപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ മാതാവിലേയ്ക്ക് സംശയം നീണ്ടത്. പിന്നീട് നടന്ന ചോദ്യം ചെയ്യലിൽ സാറ കുറ്റസമ്മതം നടത്തുകയായിരുന്നു. മകന്റെ കൊലപാതകത്തിന് കാരണക്കാരിയായ തന്നെ ഭർത്താവ് കൊല്ലുമെന്ന് ഭയന്നാണ് മകന്റെ മൃതദേഹം കത്തിച്ച് നശിപ്പിക്കാൻ ശ്രമിച്ചതെന്നും സാറ കോടതിയിൽ അറിയിച്ചു.

SUMMERY: London: An Indian-origin mother, who beat her son "like a dog" for not being able to memorise passages of the Quran, has been found guilty by a British court of murdering him and setting his body on fire to hide evidence.

Keywords: World, Indian, Woman, Quran, Murder, Son, Guilty, Sara Ege, Yaseen Ege, Pontcanna, Cardiff
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script