Mourning | എലിസബത് രാജ്ഞിയുടെ വിയോഗം: ഇന്‍ഡ്യയില്‍ ഞായറാഴ്ച ദുഃഖാചരണം നടത്തും

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) അന്തരിച്ച എലിസബത് രാജ്ഞിയോടുള്ള ആദരസൂചകമായി സെപ്തംബര്‍ 11 ഞായറാഴ്ച ഇന്‍ഡ്യയില്‍ ദുഃഖാചരണം നടത്തും. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. അന്നേദിവസം സര്‍കാര്‍ മന്ദിരങ്ങളിലും മറ്റും ദേശീയ പതാക പകുതി താഴ്ത്തി കെട്ടും. ഔദ്യോഗിക പരിപാടികളൊന്നും ഉണ്ടാകില്ല.

Aster_MIMS
Mourning | എലിസബത് രാജ്ഞിയുടെ വിയോഗം: ഇന്‍ഡ്യയില്‍ ഞായറാഴ്ച ദുഃഖാചരണം നടത്തും

ഇന്‍ഡ്യന്‍ സമയം വ്യാഴാഴ്ച രാത്രിയാണ് എലിസബത് രാജ്ഞി അന്തരിച്ചത്. രാജ്ഞിയുടെ നിര്യാണത്തില്‍ യു കെ മുഴുവന്‍ സമ്പൂര്‍ണ ദുഖാചരണം ഏര്‍പെടുത്തി. 10 ദിവസം പാര്‍ലമെന്റ് നടപടികളില്ല. ലന്‍ഡന്‍ ബ്രിഡ്ജ് ഈസ് ഡണ്‍ എന്ന് ബ്രിടീഷ് പ്രധാനമന്ത്രിയുടെ സന്ദേശം. രാജ്ഞിയുടെ മരണത്തിന് പിന്നാലെ മകന്‍ ചാള്‍സ് ബ്രിടന്റെ അടുത്ത രാജാവായി അധികാരത്തിലേറും.

Mourning | എലിസബത് രാജ്ഞിയുടെ വിയോഗം: ഇന്‍ഡ്യയില്‍ ഞായറാഴ്ച ദുഃഖാചരണം നടത്തും


Keywords: New Delhi, News, National, Death, Obituary, India, Queen Elizabeth, India to observe state mourning on Sunday in respect of Queen Elizabeth.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia