Mourning | എലിസബത് രാജ്ഞിയുടെ വിയോഗം: ഇന്‍ഡ്യയില്‍ ഞായറാഴ്ച ദുഃഖാചരണം നടത്തും
ന്യൂഡെല്‍ഹി: (www.kvartha.com) അന്തരിച്ച എലിസബത് രാജ്ഞിയോടുള്ള ആദരസൂചകമായി സെപ്തംബര്‍ 11 ഞായറാഴ്ച ഇന്‍ഡ്യയില്‍ ദുഃഖാചരണം നടത്തും. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. അന്നേദിവസം സര്‍കാര്‍ മന്ദിരങ്ങളിലും മറ്റും ദേശീയ പതാക പകുതി താഴ്ത്തി കെട്ടും. ഔദ്യോഗിക പരിപാടികളൊന്നും ഉണ്ടാകില്ല.
ഇന്‍ഡ്യന്‍ സമയം വ്യാഴാഴ്ച രാത്രിയാണ് എലിസബത് രാജ്ഞി അന്തരിച്ചത്. രാജ്ഞിയുടെ നിര്യാണത്തില്‍ യു കെ മുഴുവന്‍ സമ്പൂര്‍ണ ദുഖാചരണം ഏര്‍പെടുത്തി. 10 ദിവസം പാര്‍ലമെന്റ് നടപടികളില്ല. ലന്‍ഡന്‍ ബ്രിഡ്ജ് ഈസ് ഡണ്‍ എന്ന് ബ്രിടീഷ് പ്രധാനമന്ത്രിയുടെ സന്ദേശം. രാജ്ഞിയുടെ മരണത്തിന് പിന്നാലെ മകന്‍ ചാള്‍സ് ബ്രിടന്റെ അടുത്ത രാജാവായി അധികാരത്തിലേറും.
Keywords: New Delhi, News, National, Death, Obituary, India, Queen Elizabeth, India to observe state mourning on Sunday in respect of Queen Elizabeth.