ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടിയുടെ മൃതദേഹം കുടുംബത്തിന്റെ അനുമതിയില്ലാതെ സംസ്‌ക്കരിക്കാന്‍ ശ്രമം

 


കൊല്‍ക്കത്ത: കൂട്ടബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടിയുടെ മൃതദേഹം കുടുംബത്തിന്റെ അനുമതിയില്ലാതെ പോലീസ് സംസ്‌ക്കരിക്കാന്‍ ശ്രമിച്ചത് വിവാദമാകുന്നു. പോലീസിനെതിരെ പെണ്‍കുട്ടിയുടെ പിതാവ് ശക്തമായി രംഗത്തെത്തി. രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് കൂട്ടബലാല്‍സംഗത്തിനിരയായ 16കാരി കഴിഞ്ഞയാഴ്ച തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് ചികില്‍സയില്‍ കഴിഞ്ഞിരുന്ന പെണ്‍കുട്ടി മരണത്തിന് കീഴടങ്ങിയത്.

ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടിയുടെ മൃതദേഹം കുടുംബത്തിന്റെ അനുമതിയില്ലാതെ സംസ്‌ക്കരിക്കാന്‍ ശ്രമംപെണ്‍കുട്ടിയുടെ മൃതദേഹം ബുധനാഴ്ച പ്രതിഷേധ പ്രകടനത്തോടെ സംസ്‌ക്കാരിക്കാനായി പിതാവ് മോര്‍ച്ചറിയിലേയ്ക്ക് കൊണ്ടുപോയി. ഇതിനിടയില്‍ രംഗത്തെത്തിയ പോലീസ് പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌ക്കാരിക്കാനായി സെമിത്തേരിയിലേയ്ക്ക് കൊണ്ടുപോകാന്‍ ബലപ്രയോഗം നടത്തിയെന്നാണ് ആരോപണം.

എന്നാല്‍ മരണസര്‍ട്ടിഫിക്കറ്റ് കൈമാറാന്‍ പിതാവ് തയ്യാറാകാത്തതിനെതുടര്‍ന്ന് പോലീസ് നിരാശരായി മടങ്ങി. തുടര്‍ന്ന് മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇതുവരെ മൃതദേഹം സംസ്‌ക്കരിക്കാന്‍ കുടുംബാംഗങ്ങള്‍ തയ്യാറായിട്ടില്ല. കുറ്റവാളികളെ അറസ്റ്റുചെയ്ത് തൂക്കിലേറ്റണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം മുതല്‍ തന്നെ പ്രക്ഷോഭം ആരംഭിച്ചിട്ടുണ്ട്.

SUMMARY: Kolkata: While Kolkata partied to bring in the new year, the city's police were locked in a bizarre battle with the grief-wracked father of a 16-year-old girl over the cremation of her body.

Keywords: Gang rape, Kolkata, Kolkata rape, Kolkata teen rape, Rape
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia