പോലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച ജോലിക്കാരി എട്ടാം നിലയില്‍ നിന്നും വീണുമരിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പോലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച ജോലിക്കാരി എട്ടാം നിലയില്‍ നിന്നും വീണുമരിച്ചു
അബൂദാബി: പോലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച ഏഷ്യന്‍ വംശജയായ ജോലിക്കാരി എട്ടാം നിലയില്‍ നിന്നും വീണ്‌ മരിച്ചു. മതിയായ രേഖകള്‍ കൈവശമില്ലാത്തതിനാലാണ്‌ പോലീസിന്റെ ശ്രദ്ധയില്‍പെടാതെ രക്ഷപ്പെടാന്‍ ശ്രമിച്ചത്. പോലീസിനെ വെട്ടിച്ച് പൈപ്പ് ലൈന്‍ വഴി അപ്പാര്‍ട്ട്മെന്റിന്‌ താഴെയിറങ്ങാന്‍ ശ്രമിച്ച യുവതി കൈവഴുതി താഴെ വീഴുകയായിരുന്നു.

ബാല്‍ക്കണിയില്‍ നനഞ്ഞ വസ്ത്രങ്ങള്‍ ഉണക്കാനിട്ടത് ശ്രദ്ധയില്‍ പെട്ട പോലീസ് ജോലിക്കാരിക്ക് പിഴ നല്‍കാനാണ്‌ മുറിയിത്തിയത്. എന്നാല്‍ പോലീസിനെ കണ്ടതോടെ പരിഭ്രമിച്ച യുവതി പോലീസിന്റെ മുന്‍പില്‍ പെടാതെ പിറകുവശത്തെ പൈപ്പ ലൈനിലൂടെ ഊര്‍ന്നിറങ്ങുകയായിരുന്നു. പോലീസ് മേല്‍ നടപടിക്കായി മൃതദേഹം ആശുപത്രിയിലേയ്ക്ക് മാറ്റി.

English Summery
An Asian housemaid plunged to her death from the eighth level into the building’s chute in Abu Dhabi after she tried to escape inspectors coming to the apartment for a washing offence, mistaking them for immigration law enforcers.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia