വണ്ണം കുറയ്ക്കാനുള്ള ഗുളിക കഴിച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥി ബ്രിട്ടനില്‍ മരിച്ചു

 



ലണ്ടന്‍: വണ്ണം കുറയ്ക്കാനുള്ള ഗുളിക കഴിച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥി ബ്രിട്ടനില്‍ മരിച്ചു. ഹൈദരാബാദിലെ കോടീശ്വരന്റെ മകനായ സര്‍മാദ് അലാദ്ദീന്‍ ആണ് ലണ്ടനിലെ ആശുപത്രിയില്‍ മരിച്ചത്. ഡി.എന്‍.പി അടങ്ങിയ ഗുളിക കഴിച്ചതിനെത്തുടര്‍ന്ന് അസ്വസ്ഥത പ്രകടിപ്പിച്ച സര്‍മാദിനെ ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

വണ്ണം കുറയ്ക്കാനുള്ള ഗുളിക കഴിച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥി ബ്രിട്ടനില്‍ മരിച്ചു'മിസ്റ്റര്‍ മസില്‍' എന്ന പേരില്‍ അറിയപ്പെട്ടിരുന്ന വിദ്യാര്‍ത്ഥി ലെഥാല്‍ കഴിച്ചതിനെത്തുടര്‍ന്ന് മരണത്തിന് കീഴടങ്ങിയതായി സണ്‍ ദിനപത്രമാണ് റിപോര്‍ട്ട് ചെയ്തത്. ശരീരഘടനയ്ക്ക് ഏറെ പ്രാധാന്യം നല്‍കിയിരുന്ന സര്‍മാദിനെ ഡി.എന്‍.പിയുടെ ഗുണങ്ങള്‍ ഫേസ്ബുക്കിലൂടെ പ്രകീര്‍ത്തിച്ചതിന് തൊട്ടുപിന്നാലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തന്റെ മസിലുകളുടെ ഫോട്ടോയും സര്‍മാദ് ഫേസ് ബുക്കില്‍ അപ്ലോഡ് ചെയ്തിരുന്നു. സറേയിലെ എപ്‌സമിലെ യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലായിരുന്നു സര്‍മാദിന്റെ താമസം. കുടുംബാംഗങ്ങള്‍ ബ്രിട്ടനിലെത്തിയിട്ടുണ്ട്.

SUMMARY:  London: An 18-year-old Indian student has died in the UK after apparently taking 'lethal' bodybuilding pills to help him lose weight.
Keywords: World news, Obituary, Sarmad Alladin, Son, Millionaire, Hyderabad, Hospital, Taking tablets, Contained, Drug DNP, Several deaths.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia