SWISS-TOWER 24/07/2023

ആലപ്പുഴയില്‍ ഹൗസ് ബോട്ടുകള്‍ക്ക് തീപിടിച്ച് ഒരാള്‍ മരിച്ചു

 


ADVERTISEMENT

ആലപ്പുഴയില്‍ ഹൗസ് ബോട്ടുകള്‍ക്ക് തീപിടിച്ച് ഒരാള്‍ മരിച്ചു
ആലപ്പുഴ: ആലപ്പുഴയില്‍ ഹൗസ് ബോട്ടുകള്‍ക്ക് തീപിടിച്ച് ഒരാള്‍ മരിച്ചു. ആലപ്പുഴ സ്വദേശി ഷെറിനാണ്‌ മരിച്ചത്. തീപിടിച്ച ബോട്ടില്‍ കത്തിക്കരിഞ്ഞ നിലയിലാണ്‌ ഷെറിനെ കണ്ടെത്തിയത്. രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. പുന്നമട ഫിനിഷിങ് പോയിന്റില്‍ നിര്‍ത്തിയിട്ടിരുന്ന കണ്ടത്തില്‍, കേരള ട്രയല്‍സ് എന്നീ ഹൌസ് ബോട്ടുകള്‍ക്കാണ് തീപിടിച്ചത്. തീപിടുത്തത്തില്‍ രണ്ട് ബോട്ടുകളും പൂര്‍ണമായും കത്തിനശിച്ചു. കേരള ട്രയല്‍സ് എന്ന ബോട്ടിന്റെ അടുക്കളയില്‍ ഗ്യാസ് ചോര്‍ന്നാണ് തീപിടുത്തം ഉണ്ടായതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. തുടര്‍ന്ന് തീ സമീപമുണ്ടായിരുന്ന കണ്ടത്തില്‍ എന്ന ബോട്ടിലേക്കും പടരുകയായിരുന്നു. ഈ ബോട്ടുകള്‍ക്ക് സമീപത്ത് ഒട്ടേറെ ബോട്ടുകള്‍ നിര്‍ത്തിയിട്ടുണ്ടായിരുന്നെങ്കിലും ഇവയെല്ലാം നീക്കം ചെയ്യാന്‍ കഴിഞ്ഞതിനെ തുടര്‍ന്ന് വന്‍ ദുരന്തം ഒഴിവായി.

തീപിടുത്തത്തില്‍ 30 ലക്ഷത്തിന്റെ നാശനഷ്ടമുണ്ടായതായാണ്‌ വിലയിരുത്തല്‍. ഫയര്‍ഫോഴ്സും നാട്ടുകാരും ഹൌസ് ബോട്ട് ജീവനക്കാരും ചേര്‍ന്നാണ് തീയണച്ചത്. ഇതിനിടെ സംഭവം ചിത്രീകരിക്കാനെത്തിയ ദൃശ്യമാധ്യമ പ്രവര്‍ത്തകരെ ഒറുസംഘം ആളുകള്‍ അകാരണമായി കൈയ്യേറ്റം ചെയ്തത് സംഘര്‍ഷത്തിന് ഇടയാക്കി.

Key Words: Kerala, Obituary, Alappuzha, House boat, Burnt, Burnt alive, Punnamada lake, Kerala Trails, Kandathil, Clash, 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia