രോഗി ഓക്സിജന്‍ മാസ്കുമായി റോഡില്‍ മരിച്ചനിലയില്‍

 


ADVERTISEMENT

രോഗി ഓക്സിജന്‍ മാസ്കുമായി റോഡില്‍ മരിച്ചനിലയില്‍
കൊല്‍ക്കത്ത: ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന രോഗിയെ ഓക്സിജന്‍ മാസ്ക് മുഖത്ത് ഘടിപ്പിച്ചനിലയില്‍ റോഡില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ആര്‍.ജി കര്‍ മെഡിക്കല്‍ കോളേജില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന ഖോകന്‍ പാലിന്റെ മൃതദേഹമാണ്‌ റോഡില്‍ കണ്ടെത്തിയത്. ആഗസ്റ്റ് 24നാണ്‌ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഞായറാഴ്ച സഹോദരന്‍ ഖോകന്‍ പാലിനെ സന്ദര്‍ശിക്കാന്‍ ആശുപത്രിയിലെത്തിയപ്പോള്‍ ശ്വാസതടസമുള്ളതിനാല്‍ അശുപത്രി അധികൃതര്‍ ഓക്സിജന്‍ നല്‍കുന്നുണ്ടായിരുന്നു. എന്നാല്‍ സഹോദരന്‍ ആശുപത്രി വിട്ട് മിനിറ്റുകള്‍ക്കുള്ളില്‍ ഖോകനെ കാണാതാവുകയായിരുന്നു. 

സഹോദരന്‍ പോയതിനുപിറകേ ഓക്സിജന്‍ മാസ്കുമായി ഖോകന്‍ ഇറങ്ങി നടന്നതാകാമെന്ന നിഗമനത്തിലാണ്‌ ആശുപത്രി അധികൃതര്‍. നടത്തത്തിനിടയില്‍ ഖോകന്‍ ബോധരഹിതനായി വീഴുകയും തുടര്‍ന്ന്‌ മരണം സംഭവിച്ചതുമാകാം എന്ന നിലപാടിലാണ്‌ പോലീസ്. എന്നിരുന്നാലും പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ടിനുശേഷമേ വ്യക്തമായി എന്തെങ്കിലും പറയാനാകൂ എന്ന്‌ പോലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് പോലീസ്‌ അന്വേഷണം ആരംഭിച്ചു.

SUMMERY: Kolkata: A patient of the state-run RG Kar Medical College Hospital was on Sunday found dead with an oxygen mask attached to his nose on a footpath in front of the facility, police said
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia