ഹൈദരാബാദ്: നിരന്തരം പീഡിപ്പിച്ചിരുന്ന ഭര്‍ത്താവിനെ യുവതി അഗ്നിക്കിരയാക്കി. കുക്കാട്ട്പള്ളിയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. കൊലപാതകത്തെതുടര്‍ന്ന് ലാവണ്യയെ പോലീസ് അറസ്റ്റ് ചെയ്തു.
ലാവണ്യയുടെ ഭര്‍ത്താവ് ദശരഥ് (38) ആണ് കൊല്ലപ്പെട്ടത്. സ്ഥിരം മദ്യപാനിയായ ദശരഥ് പതിവായി ലാവണ്യയെ മര്‍ദ്ദിക്കാറുണ്ടായിരുന്നു. സംഭവദിവസവും മദ്യപിച്ചെത്തിയ ഭര്‍ത്താവിനെ ലാവണ്യ കല്ലുകൊണ്ട് തലയ്ക്കിടിച്ച് വീഴ്ത്തി. തുടര്‍ന്ന് കൈകാലുകള്‍ ബന്ധിച്ച ദശരഥിനെ മണ്ണെണ്ണയൊഴിച്ച് കത്തിക്കുകയായിരുന്നു.
സംഭവത്തില്‍ ലാവണ്യയുടെ സഹോദരനേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രേരണാകുറ്റം ചുമത്തിയാണ് സഹോദരനെ അറസ്റ്റ് ചെയ്തത്. ലാവണ്യ-ദശരഥ് ദമ്പതികള്‍ക്ക് രണ്ട് കുട്ടികളാണുള്ളത്.
English Summery
HYDERABAD: A woman burned her 'harassing' husband to death at their house in Kukatpally on Tuesday night. Dasarath, 38, a contract employee of IDL from Shivalal Tanda in Kukatpally, was burnt to death by Lavanya. The couple has two daughters.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.