മുംബൈ അഭിഭാഷക കൊല്ലപ്പെട്ടത് ബലാല്‍സംഗ ശ്രമത്തിനിടയില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ അഭിഭാഷക കൊല്ലപ്പെട്ടത് ബലാല്‍സംഗ ശ്രമത്തിനിടയില്‍
മുംബൈ: മുംബൈ അഭിഭാഷക കൊല്ലപ്പെട്ടത് ബലാല്‍സംഗ ശ്രമത്തിനിടയിലാണെന്ന്‌ പ്രതിയുടെ വെളിപ്പെടുത്തല്‍. പല്ലവി പുര്‍കായസ്ത (25)യെ ആണ്‌ വ്യാഴാഴ്ച 5.30ഓടെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. സംഭവത്തോടനുബന്ധിച്ച് അപാര്‍ട്ട്മെന്റിലെ സെക്യൂരിറ്റി ഗാര്‍ഡ് പഥാനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

രണ്ട് ദിവസം മുന്‍പ് അപാര്‍ട്ട്മെന്റിലെത്തിയ പ്രതി പല്ലവിയോട് അപമര്യാദയായി പെരുമാറുകയും പല്ലവി വളരെ ശക്തമായ രീതിയില്‍ പഥാനെ ശകാരിക്കുകയും ചെയ്തിരുന്നു. ബുധനാഴ്ച രാത്രി പല്ലവിയുടെ സുഹൃത്തും പങ്കാളിയുമായ അവിക് സെന്‍ ഗുപ്ത സ്ഥലത്തില്ലെന്ന്‌ മനസിലാക്കിയ പ്രതി അപാര്‍ട്ട്മെന്റിലെ വൈദ്യുതി മനപൂര്‍വ്വം വിഛേദിച്ചു. തുടര്‍ന്ന്‌ പല്ലവി സഹായത്തിനായി പഥാനെ വിളിക്കുകയും പഥാന്‍ രാത്രി ഒരു മണിയോടെ ഇലക്ട്രീഷ്യനുമൊത്ത് പല്ലവിയുടെ മുറിയിലെത്തി വൈദ്യുതി പുനസ്ഥാപിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് വീണ്ടും അരമണിക്കൂര്‍ കഴിഞ്ഞ പ്പോള്‍ പല്ലവിയുടെ അപാര്‍ട്ട്മെന്റിലെ വൈദ്യുതി പഥാന്‍ വിഛേദിക്കുകയും ആരുമറിയാതെ പല്ലവിയുടെ മുറിയില്‍ പ്രവേശിക്കുകയും ചെയ്തു. തുടര്‍ന്നുണ്ടായ മാനഭംഗശ്രമത്തിനിടയില്‍ പല്ലവി രക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും പഥാന്‍ പല്ലവിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകശേഷം രക്ഷപ്പെട്ട പഥാനെ മുംബൈ സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്നുമാണ്‌ പോലീസ് പിടികൂടിയത്.

English Summery
Mumbai: A day after a 25-year-old woman lawyer was found dead with her throat slit in her flat in Mumbai's Wadala area, a security guard of her building has confessed to killing her, police said today.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia