വിവാഹാഘോഷത്തിനിടയില്‍ ഗ്രനേഡ് ആക്രമണം: ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു

 


നോം പെന്‍(കംബോഡിയ): വിവാഹചടങ്ങിനിടയിലുണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ ഒന്‍പതു പേര്‍ കൊല്ലപ്പെട്ടു. വിവാഹത്തില്‍ പങ്കെടുത്ത ശേഷം നൃത്തം ചെയ്യുകയായിരുന്നവര്‍ക്കുനേരെ അജ്ഞാതന്‍ ഗ്രനേഡ് എറിയുകയായിരുന്നു. കംബോഡിയയിലെ കമ്പോംഗ് തോം പ്രവിശ്യയിലാണ് സംഭവം.

വിവാഹാഘോഷത്തിനിടയില്‍ ഗ്രനേഡ് ആക്രമണം: ഒന്‍പത് പേര്‍ കൊല്ലപ്പെട്ടുആക്രമണത്തില്‍ 30 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അതേസമയം ആക്രമണത്തിന് തീവ്രവാദ ബന്ധമില്ലെന്ന് പോലീസ് വ്യക്തമാക്കി. പ്രണയ നൈരാശ്യമാകാം ആക്രമണത്തിനുപിന്നിലെന്ന നിഗമനത്തിലാണ് പോലീസ്. അക്രമിക്കുവേണ്ടിയുള്ള തിരച്ചില്‍ നടക്കുകയാണ്.

SUMMARY: Phnom Penh: At least nine people were killed and 30 injured at a wedding reception in Cambodia when a man threw a grenade into the party, authorities said Sunday.

Keywords: Grenade attack, Cambodia, Phnom Penh, love triangle
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia