Tragedy | കളിക്കുന്നതിനിടെ ഷാൾ കഴുത്തിൽ കുരുങ്ങി ബാലികയ്ക്ക് ദാരുണാന്ത്യം

 
Girl Dies After Shawl Gets Tangled Around Neck, Keywords: girl, dies, scarf, neck, playing.

Representational Image Generated by Meta AI

ചേലക്കരയിൽ ദുരന്തം, ഷാൾ കഴുത്തിൽ കുരുങ്ങി പത്തുവയസ്സുകാരി മരിച്ചു, പൊലീസ് അന്വേഷണം

തൃശൂർ: (KVARTHA) ചേലക്കരയില്‍ (Chelakkara) കളിക്കുന്നതിനിടെ ഷാൾ കഴുത്തിൽ കുരുങ്ങി ബാലികയ്ക്ക് ദാരുണാന്ത്യം (Girl Died). ഇന്നലെ രാത്രി 9.30 യോടെ നടന്ന സംഭവം പ്രദേശത്തെ മുഴുവൻ സങ്കടത്തിലാക്കിയിരിക്കുകയാണ്. 

പത്തുവയസ്സുകാരിയായ എൽവിനയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. ചേലക്കര വട്ടുള്ളി തുടുമേൽ റെജി-ബ്രിസില ദമ്പതികളുടെ ഏക മകളാണ് എൽവിന. അഞ്ചാം ക്ലാസ്സ് വിദ്യാത്ഥിനിയായ കുട്ടിയുടെ മരണം കുടുംബത്തെയും സമൂഹത്തെയും ഞെട്ടിച്ചിരിക്കുകയാണ്. സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.#KeralaNews,#Tragedy,#ChildDeath,#Chelakkara,#Thrissur,#Accident

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia