Attack | വാല്‍പ്പാറയില്‍ അമ്മ നോക്കി നില്‍ക്കെ ബാലികയെ പുള്ളിപ്പുലി വലിച്ചിഴച്ചു കൊണ്ടുപോയി ആക്രമിച്ച് കൊന്നു


● ഉഴേമല എസ്റ്റേറ്റില്‍ ജോലിക്കെത്തിയ കുടുംബം.
● ജാര്‍ഖണ്ഡ് സ്വദേശികളുടെ കുട്ടി.
● തേയിലത്തോട്ടത്തില്‍ നില്‍ക്കുമ്പോഴായിരുന്നു ആക്രമണം.
● പുള്ളിപ്പുലിയെ കണ്ടെത്താനായില്ല.
തൃശൂര്‍: (KVARTHA) തമിഴ്‌നാട് വാല്‍പ്പാറയ്ക്ക് (Valpara) സമീപം അന്യസംസ്ഥാന തൊഴിലാളികളുടെ മകളെ പുള്ളിപ്പുലി ആക്രമിച്ച് കൊന്നു. അതുല്‍ അന്‍സാരിയുടെയും നാസിരെന്‍ ഖാത്തൂനിന്റെയും 6 വയസ്സുള്ള അപ്‌സര ഖാത്തൂന്‍ (Apsara Gathoon) എന്ന കുട്ടിയാണ് പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഉഴേമല എസ്റ്റേറ്റില്‍ ജോലിയ്ക്ക് വന്നതായിരുന്നു ജാര്‍ഖണ്ഡ് സ്വദേശികളായ കുട്ടിയുടെ കുടുംബം. അമ്മയുടെ കണ്‍മുന്നില്‍ വെച്ചാണ് മകളെ പുലി ആക്രമിച്ചത്.
മാതാപിതാക്കള്‍ കുഞ്ഞുമായി തേയിലത്തോട്ടത്തില്‍ നില്‍ക്കുമ്പോഴായിരുന്നു പുള്ളിപ്പുലിയുടെ ആക്രമണം. പുള്ളിപ്പുലി കുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു. മാതാപിതാക്കള്‍ കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പുള്ളിപ്പുലിയെ കണ്ടെത്താനായില്ല.
തുടര്‍ന്ന് പൊലീസും വനംവകുപ്പും സ്ഥലത്തെത്തി കുട്ടിയെ വാല്‍പ്പാറ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടിയുടെ മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.
#leopardattack #wildlifeconservation #India #tragedy #Valparai #humanwildlifeconflict