ഗുവാഹതി: അസമിലെ ചിരാംഗ് ജില്ലയിലുണ്ടായ കലാപത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. ശനിയാഴ്ച വൈകിട്ടുണ്ടായ അക്രമത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. കലാപം രൂക്ഷമായ ചിരാംഗിലും അനിശ്ചിതകാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി.
അസമിലുണ്ടായ കലാപത്തില്‍ ഇതുവരെ 77 പേര്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗീക വിവരം. നാലു ലക്ഷത്തോളം പേര്‍ക്ക് വീടുകള്‍ നഷ്ടമായി. കൊക്രാജഹറില്‍ ജൂണിലാണ് ആദ്യം കലാപമുണ്ടായത്. പിന്നീട് സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലേയ്ക്ക് പടര്‍ന്നുപിടിച്ച കലാപത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു.
അസമിലെ മുസ്ലീങ്ങളും ബോഡോ വംശജരും തമ്മിലാണ് കലാപം നടക്കുന്നത്. കലാപം രൂക്ഷമായതോടെ സംസ്ഥാനത്ത് സൈന്യത്തെ വിന്യസിപ്പിച്ചിട്ടുണ്ട്
SUMMERY: Guwahati: Fresh violence gripped trouble-torn Chirang district of Assam leaving at least five people dead on Saturday evening.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.