Tragedy | കനത്ത മഴയില്‍ കാര്‍ ഒഴുക്കില്‍പ്പെട്ട് മക്കയില്‍ നാല് യുവാക്കള്‍ക്ക് ദാരുണാന്ത്യം

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● മക്കയിൽ മലവെള്ളപ്പാച്ചില്‍ സംഭവിച്ചു.
● മസ്ജിദിൽ നിന്ന് പുറത്തിറങ്ങിയ സമയത്താണ് അപകടം സംഭവിച്ചത്.
മക്ക: (KVARTHA) കനത്ത മഴയില്‍ കാര്‍ ഒഴുക്കില്‍പ്പെട്ട് മക്കയില്‍ നാല് യുവാക്കള്‍ മരിച്ചു. അപ്രതീക്ഷിതമായി റോഡില്‍ മലവെള്ളപ്പാച്ചിലുണ്ടാവുകയായിരുന്നു. സുഹൃത്തുക്കളായ നാലു യുവാക്കളാണ് അപകടത്തില്‍ മരിച്ചത്. ഒഴുക്കിന് ശക്തി കുറവാണെന്നും മുന്നോട്ട് നീങ്ങാന്‍ കഴിയുമെന്നും കണക്കുകൂട്ടിയതാണ് അപകടത്തിനിടയാക്കിയതെന്നും മരണപ്പെട്ട യുവാക്കളില്‍ ഒരാളുടെ ബന്ധുവായ ഡോ. അബ്ദുല്ല അല്‍സഹ്‌റാനി പറഞ്ഞു.

അല്‍ഹുസൈനിയയിലെ ശൈഖ് ബിന്‍ ഉഥൈമിന്‍ മസ്ജിദില്‍ നിന്ന് മഗ്രിബ് നമസ്‌കാരം നിര്‍വഹിച്ച് പുറത്തിറങ്ങിയ നാലംഗ സംഘമാണ് അപകടത്തില്‍പ്പെട്ടത്. ഇസ്തിറാഹയിലേക്ക് പോകുന്നതിനിടെ വാദി നുഅ്മാനിലാണ് ഒഴുക്കില്‍പെട്ടതെന്ന് ഡോ. അബ്ദുല്ല അല്‍സഹ്‌റാനി പറഞ്ഞു.
#Mecca #flashflood #SaudiArabia #tragedy #accident #death #Islamicpilgrimage