Accident | ഇരുചക്രവാഹനത്തില്‍ നിന്നും തെറിച്ചുവീണ് മരിച്ച 4 വയസുകാരി ആന്‍ഡ്രിയയ്ക്ക് നാടിന്റെ യാത്രാമൊഴി
● തളിപ്പറമ്പിലേക്ക് വരുന്നതിടെ ഏഴാംമൈലിലാണ് അപകടം നടന്നത്.
● സംസ്‌കാരം ഞായാറാഴ്ച ഉച്ചക്ക് ബക്കളം മൈലാട് നടന്നു.
തളിപ്പറമ്പ്: (KVARTHA) മുത്തച്ഛനോടെപ്പം സ്‌കൂടറില്‍ സഞ്ചരിക്കവെ നിയന്ത്രണംവിട്ടു മറിഞ്ഞ് മരിച്ച നാലു വയസുകാരി ആന്‍ഡ്രിയ ആന്‍സന് (Andriya Anson) നാടിന്റെ യാത്രാമൊഴി. നൂറുകണക്കിനാളുകളുടെ സാന്നിധ്യത്താല്‍ സംസ്‌കാരം ഞായാറാഴ്ച ഉച്ചക്ക് ബക്കളം മൈലാട് നടന്നു.
ശനിയാഴ്ച ഉച്ചയ്ക്ക് 12.45 ന് തളിപ്പറമ്പിലേക്ക് വരുന്നതിടെ മുത്തച്ഛന്‍ ഭാസ്‌ക്കരന്‍ ഓടിച്ച കെ എല്‍ 59 കെ 2853 സ്‌കൂടര്‍ ഏഴാംമൈലില്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. വാഹനം റോഡിലേക്ക് വീണതോടെ കുട്ടി സ്‌കൂടറില്‍ നിന്നും തെറിച്ചുവീഴുകയായിരുന്നു. ഉടന്‍ കണ്ണൂരിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സൂര്യ-ആന്‍സന്‍ ദമ്പതികളുടെ മകളാണ്.
ഈ ദുരന്തം ഒരിക്കൽ കൂടി വാഹന സുരക്ഷയുടെ പ്രാധാന്യം ഓർമ്മിപ്പിക്കുന്നു. കുട്ടികളെ വാഹനത്തിൽ കയറ്റുമ്പോൾ സുരക്ഷാ ബെൽറ്റ് ധരിപ്പിക്കുന്നത് അത്യാവശ്യമാണ്. കൂടാതെ, വാഹനത്തിന്റെ മെകാനികൽ ഭാഗങ്ങൾ പതിവായി പരിശോധിക്കുകയും വേണം.
#childsafety #roadaccident #kerala #tragedy #accident #taliparamba