Accident | ട്രക് കാറില്‍ ഇടിച്ചു കയറി യുഎസില്‍ 4 ഇന്‍ഡ്യക്കാര്‍ക്ക് ദാരുണാന്ത്യം; അപകടത്തില്‍പെട്ടവരെ തിരിച്ചറിഞ്ഞത് ഡിഎന്‍എ പരിശോധനയ്ക്ക് ശേഷം
വാഷിങ്ടന്‍: (KVARTHA) യുഎസിലെ ടെക്‌സസില്‍ (Texas) വാഹനാപകടത്തില്‍ യുവതിയടക്കം നാല് ഇന്ത്യക്കാര്‍ക്ക് (Indians) ദാരുണാന്ത്യം. ഡിഎന്‍എ പരിശോധനയ്ക്ക് ശേഷമാണ് അപകടത്തില്‍പ്പെട്ടവരെ തിരിച്ചറിഞ്ഞത്. ആര്യന്‍ രഘുനാഥ് (Aryan Raghunath-27), ഫാറുഖ് ഷെയ്ഖ്(Farooq Sheikh -30), ലോകേഷ് പാലച്ചാര്‍ള(Palacherla Lokesh-28), ദര്‍ശിനി വാസുദേവന്‍(Darshini Vasudevan-25) എന്നിവരാണ് മരണപ്പെട്ടത്.
അര്‍കന്‍സാസിലെ ബെന്റണ്‍വില്ലിലേക്കുള്ള യാത്രാമധ്യേ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ദാരുണ സംഭവമുണ്ടായത്. അപകടത്തിന്റെ ആഘാതത്തില്‍ ഇവര്‍ സഞ്ചരിച്ച കാറിന് തീപിടിച്ചു. കത്തിക്കരിഞ്ഞ നിലയിലാണ് നാലുപേരുടെയും മൃതദേഹം കണ്ടെത്തിയത്. അമിതവേഗത്തില്‍ വന്ന ട്രക്ക് ഇവര്‍ സഞ്ചരിച്ച വാഹനത്തില്‍ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
വിരലടയാളം, പല്ലുകളുടെയും അസ്ഥികളുടെയും അവശിഷ്ടങ്ങള്‍ എന്നിവ ശേഖരിച്ചാണ് മരണപ്പെട്ടവരെ തിരിച്ചറിഞ്ഞത്. ആകെ 5 വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടെന്നാണ് പൊലീസ് പറയുന്നത്.
ദല്ലാസില്‍ ബന്ധുവീട് സന്ദര്‍ശിച്ച് മടങ്ങുകയായിരുന്നു ആര്യനും സുഹൃത്ത് ഫാറുഖും. ഭാര്യയെ കാണാനായുള്ള യാത്രയിലായിരുന്നു ലോകേഷ്. അമ്മാവനെ കാണാനായി യാത്ര തിരിച്ചതായിരുന്നു വിദ്യാര്‍ഥിയായ ദര്‍ശിനി വാസുദേവന്‍. ആര്യനും ലോകേഷും ഹൈദരാബാദ് സ്വദേശികളാണ്. ദര്‍ശിനി തമിഴ്‌നാട് സ്വദേശിയാണ്. 'കാര്‍ പൂളിങ് ആപ്' വഴി ഒരുമിച്ചാണ് ഇവര്‍ യാത്ര ചെയ്തത്.
സംഭവത്തില്‍ ദര്‍ശിനി വാസുദേവന്റെ മാതാപിതാക്കള്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനോട് സഹായം അഭ്യര്‍ഥിച്ചു.
#TexasAccident #IndianLivesMatter #OverseasIndians #RoadSafety #Tragedy
In a road accident in Texas, USA, four Indians, including two from #Hyderabad, lost their lives. The victims were Orampati Aryan Raghunath #Kukatpally, Farooq Sheikh #BHEL, Darshini Vasudevan #TamilNadu & Palacherla Lokesh. Their bodies were completely burned in the fire. pic.twitter.com/szbeehxFko
— Hyderabad Mail (@Hyderabad_Mail) September 4, 2024