കൊല്‍ക്കത്ത: വീടിനുള്ളില്‍ നാലുപേരെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച രാത്രി ബഹ്‌ലയിലെ ഒരു വീടിനുള്ളിലാണ് ക്രൂരമായ കൊലപാതകങ്ങള്‍ നടന്നത്. വ്യാഴാഴ്ച രാത്രി 8 മണിയോടെ കൊലപാതകത്തിനിരയായ ഗൗരി ഭട്ടാചാര്യ (70)യെ സന്ദര്‍ശിക്കാനെത്തിയ ഫിസിയോ തെറാപ്പിസ്റ്റാണ് കൊലപാതകവിവരം പോലീസില്‍ അറിയിച്ചത്.
വീടിന്റെ വാതില്‍ തുറന്നുകിടക്കുന്നത് ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്ന് ഇയാള്‍ അയല്‍ക്കാരെ വിവരമറിയിക്കുകയായിരുന്നു. ഗൗരി ഭട്ടാചാര്യ, അന്‍പത് വയസുകാരനായ മകന്‍, ഭാട്ടാചാര്യയെ ശുശ്രൂഷിക്കുന്ന നഴ്സ്, വിട്ടുജോലിക്കാരി എന്നിവരാണ് കൊല്ലപ്പെട്ടത്. ഗൗരി ഭട്ടാചാര്യയുടേയും മകന്റേയും മൃതദേഹം വീടിന്റെ മുകളിലെ നിലയിലാണ് കണ്ടെത്തിയത്. വീട്ടുജോലിക്കാരിയെ അടുക്കളയില്‍ പൂട്ടിയിട്ട നിലയിലും നഴ്സിനെ ഡൈനിംഗ് റൂമിലുമാണ് കണ്ടെത്തിയത്.
കുറ്റവാളിയെക്കുറിച്ച് യാതൊരു വിവരവും പോലീസിന് ലഭിച്ചിട്ടില്ല. കൊലപാതകങ്ങള്‍ക്ക് ഏതെങ്കിലും പ്രൊഫഷണല്‍ കില്ലറുടെ സഹായം തേടിയിട്ടുണ്ടാകുമെന്ന നിഗമനത്തിലാണ് പോലീസ്. വീട്ടിനുള്ളില്‍ നിന്നും യാതൊന്നും മോഷണം പോയിട്ടില്ല. അതിനാല്‍ തന്നെ കൊലപാതകങ്ങള്‍ക്ക് പിന്നില്‍ മോഷണശ്രമമാണെന്ന സംശയവും പോലീസ് തള്ളിക്കളഞ്ഞു. ഫോറന്‍സിക് വിദഗ്ദ്ധരും ഉയര്‍ന്ന ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

SUMMERY: Kolkata: Four people, including a septuagenarian woman, were found dead with their throats slit at a house in Behala on the southern fringes of the city on Thursday night.
Keywords: National, Murder, Slit throat, Kolkatta, West Bengal, Found dead,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.