ഒറീസയില്‍ കുടിലുകള്‍ക്ക് തീപിടിച്ചു; ഒരു കുടുംബത്തിലെ നാലു പേര്‍ വെന്തുമരിച്ചു

 


ADVERTISEMENT

പരാദിപ്: ഒറീസയില്‍ വൈക്കോല്‍ കുടിലുകളില്‍ തീപടര്‍ന്നതിനെതുടര്‍ന്ന് ഒരു കുടുംബത്തിലെ നാലു പേര്‍ വെന്തുമരിച്ചു. തൊഴിലാളികളായ ദമ്പതികളും അവരുടെ രണ്ട് മക്കളുമാണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെയാണ് തീപിടുത്തമുണ്ടായത്. അഗ്‌നിബാധയില്‍ 55 ഓളം കുടിലുകള്‍ ചാമ്പലായി.

ഒറീസയില്‍ കുടിലുകള്‍ക്ക് തീപിടിച്ചു; ഒരു കുടുംബത്തിലെ നാലു പേര്‍ വെന്തുമരിച്ചു
അത്തരബാങ്കി ഏരിയയിലെ ലക്പഡയിലാണ് ദുരന്തമുണ്ടായത്. അഗ്‌നിബാധയുടെ കാരണം വ്യക്തമല്ല. ദുരന്തത്തിനിരയായ 25 ഓളം കുടുംബങ്ങള്‍ക്ക് ഭക്ഷണ സാമഗ്രികള്‍ എത്തിച്ചുനല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. പരാദിപ് തുറമുഖത്തും മറ്റ് വ്യവസായ ശാലകളിലും ജോലി ചെയ്യുന്ന മുക്കുവരാണ് ദുരന്തത്തിന് ഇരയായത്.

SUMMARY: Paradip: Four members of a family were charred to death and several persons affected when a fire broke out in a thatched cluster that gutted around 55 structures early today, police said.
Keywords: Fire incident, Odisha, Paradip, Paradip Port Trust
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia