ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● വാരിയെല്ലിന് പരുക്കേറ്റ് രണ്ടാഴ്ചയോളം ചികിത്സയിലായിരുന്നു.
● വെന്റിലേറ്ററിലായിരുന്ന അദ്ദേഹം വ്യാഴാഴ്ച പുലര്‍ചെയോടെയാണ് മരണപ്പെട്ടത്.
● 1987 ലാണ് ഉദുമയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട് എംഎല്‍എ ആയത്.
● കാസര്‍കോട് ജില്ല രൂപീകരിച്ച ശേഷമുള്ള ആദ്യ ഡിസിസി പ്രസിഡന്റ്.
നീലേശ്വരം: (KVARTHA) ഉദുമ മുന്‍ എംഎല്‍എ കെ പി കുഞ്ഞിക്കണ്ണന്‍ (KP Kunhikannan-74) അന്തരിച്ചു. കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറിയാണ്. വാഹാനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്നു.
ദേശീയപാതയില്‍ നീലേശ്വരം കരുവാച്ചേരി പെട്രോള്‍ പമ്പിന് സമീപമുണ്ടായ അപകടത്തില്‍ കുഞ്ഞിക്കണ്ണന് പരുക്കേറ്റിരുന്നു. കുഞ്ഞിക്കണ്ണന്‍ സഞ്ചരിച്ച കാര്‍ എതിര്‍വശത്തുനിന്നെത്തിയ ലോറിയില്‍ ഇടിക്കുന്നത് ഒഴിവാക്കുന്നതിനായി ഇടതുവശത്തേക്ക് വെട്ടിച്ചപ്പോള്‍ ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ കാറിന്റെ ഒരു ഭാഗവും തകര്‍ന്നിരുന്നു.
കാസര്‍കോട് മുന്‍ എംപിയും മുതിര്‍ന്ന സിപിഎം നേതാവുമായ പി കരുണാകരന്റെ ഔദ്യോഗിക വാഹനത്തിന്റെ ഡ്രൈവര്‍ പുല്ലൂര്‍ പൊള്ളക്കടയിലെ ഇ വി സുരേന്ദ്രനാണ് കുഞ്ഞിക്കണ്ണനെ ആശുപത്രിയിലെത്തിച്ചത്.
വാരിയെല്ലിന് പരുക്കേറ്റ കുഞ്ഞിക്കണ്ണന്‍ രണ്ടാഴ്ചയോളം കാഞ്ഞങ്ങാട് ഐഷാല്‍ മെഡിസിറ്റി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തുടര്‍ന്ന് കണ്ണൂരിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വെന്റിലേറ്ററിലായിരുന്ന അദ്ദേഹം വ്യാഴാഴ്ച പുലര്‍ചെയോടെയാണ് മരണപ്പെട്ടത്.
മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ വിശ്വസ്ത അനുയായിയായിരുന്നു കെ പി കുഞ്ഞിക്കണ്ണന്‍ 1987 ലാണ് ഉദുമയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട് എംഎല്‍എ ആയത്. തൃക്കരിപ്പൂര്‍ നിയമസഭാ മണ്ഡലത്തില്‍ അടക്കം മത്സരിച്ചിരുന്നു.
പയ്യന്നൂര്‍ അന്നൂര്‍ സ്വദേശിയായ കെ പി കുഞ്ഞിക്കണ്ണന്റെ രാഷ്ട്രീയ തട്ടകം കാസര്‍കോട് ജില്ലയായിരുന്നു. കാസര്‍കോട് ജില്ല രൂപീകരിച്ച ശേഷമുള്ള ആദ്യ ഡിസിസി പ്രസിഡണ്ടായിരുന്നു. കാന്‍ഫെഡ് എന്ന വിദ്യാഭ്യാസ പ്രസ്ഥാനവുമായി ബന്ധപ്പെട്ടും കാഞ്ഞങ്ങാട് പറക്കളായി പി എന്‍ പണിക്കര്‍ ആയുര്‍വേദ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ചെയര്‍മാന്‍ പദവിയിലും പ്രവര്‍ത്തിച്ചിരുന്നു. കെ സുശീലയാണ് ഭാര്യ. ഒരു മകനും മകളും ഉണ്ട്.
#KPKunhikannan #RIP #KeralaPolitics #Congress #accident #obituary
