Obituary | മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എം ടി പത്മ അന്തരിച്ചു


● കേരളത്തിലെ മൂന്നാമത്തെ വനിതാ മന്ത്രി.
● മുംബൈയില്‍ വെച്ചായിരുന്നു അന്ത്യം.
● മൃതദേഹം ബുധനാഴ്ച കോഴിക്കോട്ടെത്തിക്കും.
തിരുവനന്തപുരം: (KVARTHA) മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എംടി പത്മ (MT Padma-80) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് മുംബൈയിലായിരുന്നു അന്ത്യം. മൃതദേഹം ബുധനാഴ്ച കോഴിക്കോട്ടെത്തിക്കും. 1987ലും 1991 ലും കൊയിലാണ്ടിയില്‍ നിന്ന് നിയമസഭയിലെത്തി. 91 ല്‍ കരുണാകരന്‍ മന്ത്രിസഭയില്‍ ഫിഷറീസ്, ഗ്രാമവികസന വകുപ്പ് മന്ത്രിയായിരുന്നു.
1982ലാണ് ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ചത്. അന്ന് നാദാപുരത്തു നിന്ന് 2000ല്‍ പരം വോട്ടുകള്‍ക്ക് തോറ്റു. പിന്നീട് 1987ലും 1991ലും കൊയിലാണ്ടിയില്‍ നിന്ന് മത്സരിച്ച് ജയിച്ചു. 1991ല്‍ കെ. കരുണാകരന്‍ -എ.കെ. ആന്റണി മന്ത്രിസഭയില്‍ ഫിഷറീസ് ആന്‍ഡ് റൂറല്‍ ഡെവലപ്പ്‌മെന്റ് മന്ത്രിയായി. കേരള മന്ത്രിസഭയില്‍ അംഗമായ മൂന്നാമത്തെ വനിതായിരുന്നു പത്മ.
1999-ല്‍ പാലക്കാട് നിന്നും 2004-ല്‍ വടകരയില്‍ നിന്നും ലോക്‌സഭയിലേയ്ക്ക് മത്സരിച്ചു. 2013-ല്‍ കോഴിക്കോട് കോര്‍പ്പറേഷനിലേയ്ക്ക് കോണ്‍ഗ്രസ് കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെടുകയും പ്രതിപക്ഷ നേതാവാകുകയും ചെയ്തു.
നിയമത്തില്‍ ബിരുദവും ആര്‍ട്ട്‌സില്‍ ബിരുധാനാന്തര ബിരുദവും നേടിയ പത്മ കോണ്‍ഗ്രസ്സിന്റെ വിദ്യാര്‍ഥി പ്രസ്ഥാനമായ കെഎസ്യുവിലൂടെയാണ് രാഷ്ട്രീയത്തിലേയ്ക്ക് വരുന്നത്. കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ്, കെപിസിസി അംഗം, മഹിളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി, കോഴിക്കോട് ഡിസിസി സെക്രട്ടറി, ട്രഷറര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
#MTPadma #CongressLeader #KeralaPolitics #FisheriesMinister #KeralaObituary #RuralDevelopment