Passing | കേരളാ കോണ്‍ഗ്രസ് മുന്‍ നേതാവ് പൗലോസ് തോട്ടുംകര നിര്യാതനായി

 
Paulose Thottumkara, former Kerala Congress leader
Paulose Thottumkara, former Kerala Congress leader

Photo: Arranged

● മൃതദേഹം തിങ്കളാഴ്ച തളിപ്പറമ്പ് ക്ലാസിക് തിയേറ്ററിന് സമീപത്തെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. 
● ചൊവ്വാഴ്ച രാവിലെ 8.30 ന് സംസ്‌കാര ശുശ്രൂഷകള്‍ വീട്ടില്‍ നിന്ന് ആരംഭിക്കും.

കണ്ണൂര്‍: (KVARTHA) കേരള കോണ്‍ഗ്രസ് മുന്‍ കണ്ണൂര്‍ ജില്ലാ സെക്രടറിയും (Former Kerala Congress Leader) പൊതുമരാമത്ത് വകുപ്പ് എ ക്ലാസ് കോണ്‍ട്രാക്ടറുമായ പൗലോസ് തോട്ടുംകര (Paulose Thottumkara-71) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച്ച 11 മണിക്ക് കുടിയാന്‍മല ഫാത്തിമ മാതാ ദേവാലയത്തില്‍ നടക്കും.

ഭാര്യ: മോളി (കുന്നുംപുറത്ത് കുടുംബാംഗം). മക്കള്‍: രശ്മി റോബര്‍ട്ട്, രജി ബിന്റോ, രേഖ സുബിന്‍. മരുമക്കള്‍: റോബര്‍ട്ട് മാന്യത്ത് (ചെമ്പതൊട്ടി ടോപ്പ് കണ്‍സ്ട്രക്ഷന്‍സ്), ബിന്റോ പുതിയാപറമ്പില്‍ (കാര്യപ്പള്ളി), സുബിന്‍ പാലമറ്റം (ഭീമനടി).

സഹോദരങ്ങള്‍: മറിയക്കുട്ടി (വിരമിച്ച അധ്യാപിക, ഫാത്തിമ മാതാ യുപി സ്‌കൂള്‍ - കുടിയാന്‍മല), പരേതരായ ത്രേസ്യാമ്മ, ആന്റണി, ജോസഫ്, സേവ്യര്‍.

മൃതദേഹം തിങ്കളാഴ്ച രാവിലെ 11 മണി മുതല്‍ തളിപ്പറമ്പ് ക്ലാസിക് തിയേറ്ററിന് സമീപത്തെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. 17 ന് ചൊവ്വാഴ്ച്ച രാവിലെ 8.30 ന് സംസ്‌കാര ശുശ്രൂഷകള്‍ വീട്ടില്‍ നിന്ന് ആരംഭിക്കും.

#PauloseThottumkara #KeralaCongress #obituary #RIP #Kannur #Kerala #politics

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia