കോളേജ് വിദ്യാര്‍ത്ഥി അഞ്ച് വയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

 


കോളേജ് വിദ്യാര്‍ത്ഥി അഞ്ച് വയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി
പൂനെ: കോളേജ് വിദ്യാര്‍ത്ഥി അഞ്ച് വയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. സുഖശ്രീഭൂപേന്ദ്ര റാവല്‍ ദമ്പതികളുടെ മകന്‍ ശുഭ് ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പര്‍മീന്ദര്‍ സുവര്‍ണ സിംഗ് (19) എന്ന ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിയെ പോലീസ് അറസ്റ്റ് ചെയ്തു.

ശുഭിന്റെ മാതാപിതാക്കള്‍ പൂനെയിലെ ഹൈ എനര്‍ജി മെറ്റീരിയല്‍ റിസര്‍ച്ച് ലബോറട്ടറി, അര്‍മാമെന്റ് റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റ് എന്നിവിടങ്ങളില്‍ ശാസ്ത്രജ്ഞരാണ്. ഞായറാഴ്ച വൈകിട്ട് മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പര്‍മീന്ദര്‍ ചോക്ലേറ്റ് വാങ്ങിത്തരാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.

ശുഭിനെ ആളൊഴിഞ്ഞ കുന്നിഞ്ചെരിവില്‍ കൊണ്ടുപോയി ഭൂപേന്ദ്രയുടെ ഫോണ്‍നമ്പര്‍ വാങ്ങി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടു. എന്നാല്‍ ഇതിനിടെ പര്‍മീന്ദറിന്റെ സഹായിയായെത്തിയ പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ കണ്ട് കുട്ടി കരഞ്ഞ് ബഹളം വച്ചു. ഇതില്‍ കോപിഷ്ഠനായ പര്‍മീന്ദര്‍ കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് പൂനെ കന്റോണ്മെന്റ് ആര്‍മി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയേയും പോലീസ് അറസ്റ്റ് ചെയ്തു.

SUMMERY: Pune: The Rawals are still in shock, unable to come to terms with the gruesome murder of their five-year-old son, Shubh. He had gone out to play in the evening but never came back. He was kidnapped and later strangled to death allegedly by a college student for a ransom of Rs. five lakh.

keywords: National, Obituary, murder, ransom, boy, Pune, college student, arrest, kidnapped, strangled to death, 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia