Tragedy | നിര്‍ത്തിയിട്ട ബസിലേക്ക് കാര്‍ പാഞ്ഞുകയറി അപകടം; 2 പെണ്‍കുട്ടികള്‍ ഉള്‍പെടെ ഒരു കുടുംബത്തിലെ 5 പേര്‍ മരിച്ചു
ചെന്നൈ: (KVARTHA) രാമനാഥപുരം തങ്കച്ചിമടത്ത് (Thangachimadam) നിര്‍ത്തിയിട്ട ബസില്‍ കാര്‍ ഇടിച്ചുകയറി കടലാടി സ്വദേശികളായ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം. ജ്വല്ലറി ഷോപ്പ് ഉടമയും 2 പെണ്‍മക്കളുമടക്കം കാറില്‍ ഉണ്ടായിരുന്ന അഞ്ച് പേരാണ് മരിച്ചത് (Died). കുടുംബത്തിലെ അസുഖബാധിതയായ നവജാത ശിശുവിനെ ചികിത്സിക്കുന്നതിനായി അവര്‍ ആശുപത്രി സന്ദര്‍ശിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ദാരുണമായ അപകടമുണ്ടായത്.
തമിഴ്നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ബസിലേക്കാണ് പിന്നാലെയെത്തിയ കാര്‍ പാഞ്ഞുകയറിയത്.
കാറിന് മുന്നില്‍ പോവുകയായിരുന്ന ബസ് പെട്ടെന്ന് നിര്‍ത്തുകയായിരുന്നുവെന്നാണ് വിവരം. യാത്രക്കാരിക്ക് ഛര്‍ദ്ദിക്കാന്‍ വേണ്ടി ബസ് നിര്‍ത്തിയപ്പോഴാണ് പിന്നില്‍ വന്ന കാര്‍ ബസിലേക്ക് ഇടിച്ചുകയറിയത്.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ നവജാതശിശുവും മരിച്ച ജ്വല്ലറി ഷോപ്പ് ഉടമയുടെ ഭാര്യയും വാടകയ്ക്കെടുത്ത കാര്‍ ഡ്രൈവറും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
#TamilNadu #accident #tragedy #roadsafety #India #news