ബാംഗ്ലൂരില്‍ വാഹനാപകടത്തില്‍ അഞ്ച്‌ മലയാളികള്‍ കൊല്ലപ്പെട്ടു

 


ബാംഗ്ലൂരില്‍ വാഹനാപകടത്തില്‍ അഞ്ച്‌ മലയാളികള്‍ കൊല്ലപ്പെട്ടു
ബാംഗ്ലൂര്‍: കര്‍ണാടകയിലെ ബാംഗ്ലൂര്‍-മൈസൂര്‍ ദേശീയ പാതയിലെ മാണ്ഡ്യയില്‍ വാഹനാപകടത്തില്‍ അഞ്ച് മലയാളികള്‍ കൊല്ലപ്പെട്ടു. മൈസൂരില്‍നിന്ന് ബാംഗ്ലൂരിലേയ്ക്കു പോകുകയായിരുന്ന മലപ്പുറം എടക്കര സ്വദേശികളാണ് അപകടത്തില്‍പെട്ടത്.

അയനിക്കൂണ്ടന്‍ അബ്ബാസ്, അമ്മ ആയിഷ, ഭാര്യ ബേബി ഷെരീജ, മകന്‍ യാദിര്‍, അബ്ബാസിന്റെ സഹോദരന്‍ ജാസിര്‍ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. 

പുലര്‍ച്ച ഒരുമണിയോടെ നിയന്ത്രണം വിട്ട വാഹനം മരത്തിലിടിച്ചായിരുന്നു അപകടമുണ്ടായത്. അഞ്ചുപേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചതായാണ് റിപോര്‍ട്ട്.

English Summery
Five malayalees killed in road accident in Bangalore
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia