ഇന്ത്യന്‍ സൈനീകര്‍ കൊല്ലപ്പെട്ടത് ഉറക്കത്തിനിടയില്‍

 


ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈനീകര്‍ പാക് സൈന്യത്തിന്റെ വെടിയേറ്റുമരിച്ചത് ഉറക്കത്തിനിടയിലാണെന്ന് റിപോര്‍ട്ട്. സൈന്യത്തിന്റെ പ്രാഥമീക റിപോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വിശ്രമിക്കുകയായിരുന്ന സൈനീകര്‍ക്കുനേരെ പോയിന്റ് ബ്ലാങ്കില്‍ നിന്നും പാക് സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു. ആഗസ്റ്റ് 6നാണ് സംഭവമുണ്ടായത്.

അതേസമയം അന്വേഷണ റിപോര്‍ട്ടിന്മേല്‍ ഔദ്യോഗീക സ്ഥിരീകരണമുണ്ടായിട്ടില്ല. മയക്കത്തിനിടയിലുള്ള ആക്രമണമായതിനാല്‍ പാക് സൈനീകര്‍ക്ക് നേരെ ഇന്ത്യന്‍ സൈനീകര്‍ പ്രത്യാക്രമണം നടത്തിയിട്ടില്ലെന്നാണ് റിപോര്‍ട്ട്.5 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.  8ലേറെ ജവാന്മാര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.

കൊല്ലപ്പെട്ടവരില്‍ മൂന്ന് സൈനീകര്‍ക്ക് നെഞ്ചിലാണ് വെടിയേറ്റത്. ആക്രമണ സമയത്ത് സൈനീകര്‍ ബുള്ളറ്റ് പ്രൂഫ് ധരിച്ചിരുന്നില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സൈനീകര്‍ക്ക് നല്‍കിയിട്ടുള്ള ബുള്ളറ്റ് പ്രൂഫുകള്‍ ഉപയോഗ്യ യോഗ്യമല്ലാത്തതാണോ ഇതിനുകാരണമെന്ന് വ്യക്തമല്ല.

ഇന്ത്യന്‍ സൈനീകര്‍ കൊല്ലപ്പെട്ടത് ഉറക്കത്തിനിടയില്‍സൈലന്‍സര്‍ ഘടിപ്പിച്ച തോക്കുകളാകാം പാക് സൈനീകര്‍ ആക്രമണത്തിന് ഉപയോഗിച്ചിരുന്നതെന്ന സാധ്യതയും സൈന്യം തള്ളിക്കളയുന്നില്ല. എന്നാല്‍ അന്വേഷണം പൂര്‍ത്തിയാക്കാതെ അന്വേഷണ റിപോര്‍ട്ടിനോട് പ്രതികരിക്കാനാവില്ലെന്ന് സൈനീക ഉദ്യോഗസ്ഥര്‍ അറിയിച്ചു.

SUMMARY: The army's initial investigation into the killing of five Indian soldiers in Poonch on August 6 has indicated that they were asleep when specialist Pakistani troops pumped bullets into them from point-blank range, top sources have said.

Keywords: National news, Army, Initial investigation, Killing, Five, Indian soldiers, Poonch, August 6, Indicated, Asleep, Specialist Pakistani troops,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia