ഷാര്‍ജയില്‍ 14കാരനെ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചനിലയില്‍ കണ്ടെത്തി

 


ADVERTISEMENT

ഷാര്‍ജ: ഷാര്‍ജയില്‍ പതിനാലുകാരനെ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചനിലയില്‍ കണ്ടെത്തി. അല്‍ നഹ്ദയിലെ അപാര്‍ട്ട്‌മെന്റിലെ പതിമൂന്നാം നിലയില്‍ നിന്നുമാണ് വീണുമരിച്ചത്. ഫിലീപ്പീന്‍ പൗരനാണ് മരിച്ച ബാലന്‍.
ഷാര്‍ജയില്‍ 14കാരനെ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചനിലയില്‍ കണ്ടെത്തി
വ്യാഴാഴ്ച പുലര്‍ച്ചെ 5 മണിക്കാണ് സംഭവം. ബാല്‍ക്കണിയില്‍ നിന്നും താഴേക്ക് വീണ ബാലന്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. കുട്ടിയുടെ മാതാപിതാക്കളെ ചോദ്യം ചെയ്തു. മരണത്തില്‍ അസ്വാഭാവികതയുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
SUMMARY: A 14-year-old Filipino died after plunging down from the 13th floor in a tower in Sharjah and police said they were still investigating the incident.
Keywords: Gulf, Fall, UAE, Sharjah, Filipino, Teenage,
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia