Accident | അന്തര്‍ സംസ്ഥാന ബസും ബൈക്കും കൂട്ടിയിടിച്ച് 19കാരന് ദാരുണാന്ത്യം

 
Youth died in road accident in Thodupuzha
Youth died in road accident in Thodupuzha

Representational Image Generated by Meta AI

● ഒപ്പമുണ്ടായിരുന്ന യുവാവിന്റെ കാല്‍ അറ്റു.
● കരിങ്കുന്നത്തിനടുത്ത് തവളകുഴിയിലായിരുന്നു അപകടം. 

ഇടുക്കി: (KVARTHA) അന്തര്‍ സംസ്ഥാന ബസ് ബൈക്കിലിടിച്ച് (Bike) ബൈക്ക് യാത്രികനായ 19കാരന് ദാരുണാന്ത്യം. ഇടുക്കിയിലെ ഒളമറ്റം പൊന്നന്താനം തടത്തില്‍ ടി എസ് ആല്‍ബര്‍ട്ട് (TS Albert-19) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കരിങ്കുന്നം വടക്കുംമുറി കൊച്ചുഭൂതക്കാട്ടില്‍ എബിന്‍ ജോബിക്ക് (Abin Joby) ഗുരുതരമായി പരിക്കേറ്റു.

Aster mims 04/11/2022

ഞായറാഴ്ച രാത്രി എട്ടോടെ കരിങ്കുന്നത്തിനടുത്ത് തവളകുഴിയിലായിരുന്നു ദാരുണ അപകടം നടന്നത്. പാലാ ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ബൈക്കും എതിര്‍ദിശയിലെത്തിയ കല്ലട ബസും കൂട്ടിയിടിക്കുകയായിരുന്നു. 

എബിനാണ് ബൈക്ക് ഓടിച്ചിരുന്നത്. ഇയാളുടെ വലതുകാല്‍ അറ്റുപോയി. തൊടുപുഴയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തേയ്ക്ക് മാറ്റി. മരിച്ച ആല്‍ബര്‍ട്ട് സന്തോഷ് - റീന ദമ്പതികളുടെ മകനാണ്. ആഞ്ജലീനയാണ് സഹോദരി. വര്‍ഷങ്ങളായി പൊന്നന്താനത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു കുടുംബം.

#IdukkiAccident #KeralaAccident #RoadSafety #BikeAccident #BusAccident #RIP

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia