Mystery | ചെറുപുഴയില്‍ കര്‍ഷകനെ കൃഷിസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി
● വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
● ചെറുപുഴ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി.
ചെറുപുഴ: (KVARTHA) ചെറുപുഴ തിരുമേനിയില്‍ കര്‍ഷകനായ വയോധികനെ ദൂരുഹ സാഹചര്യത്തില്‍ കൃഷിയിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുതുവത്തെ ചുനയമ്മാക്കല്‍ മാത്യുവെന്ന സണ്ണി (Sunny-62) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം.
രാവിലെ ഏറെ നേരമായിട്ടും കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് പറമ്പില്‍ മൃതദേഹം കണ്ടെത്തിയത്. പ്രദേശവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ചെറുപുഴ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡികല്‍ കോളജ് ആശുപത്രിയിലെ മോര്‍ചറിയിലേക്ക് മാറ്റി.
പന്നിക്കുവെച്ച കെണിയില്‍ കുടുങ്ങി വൈദ്യുതാഘാമേറ്റ് മരിച്ചതാവാനാണ് സാധ്യതയെന്നാണ് ചെറുപുഴ പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ലഭിച്ച സൂചന. ചെറുപുഴ പൊലീസും ഫോറന്‍സിക്ക് ഉദ്യോഗസ്ഥരും സ്ഥലത്ത് പരിശോധന നടത്തി. ചെറുപുഴ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
#Cherupuzha #farmerdeath #Kerala #mystery #policeinvestigation