ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പത്തനം തിട്ട: എക്സൈസ് ഡിപാര്‍ട്ട്മെന്റ് ഡ്രൈവറെ മരിച്ചനിലയില്‍ കണ്ടെത്തി. റേഞ്ച് ഓഫീസിലെ ഡ്രൈവര്‍ ശശിയെയാണ് ഓഫീസിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്. കാല്‍വഴുതി വീണ് മുറിവേറ്റ് രക്തം വാര്‍ന്ന് മരിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ഇന്ന് പുലര്‍ച്ചെ നാലിനാണ് എക്‌സൈസ് ഓഫീസിന് സമീപം മതില്‍ക്കെട്ടില്‍ ശശിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയില്‍ ഡ്യൂട്ടി കഴിഞ്ഞ് എക്‌സൈസ് ഇന്‍സ്‌പെക്ടറെ ബൈക്കില്‍ വീട്ടിലെത്തിച്ച ശേഷം 11.30ഓടെയാണ് ശശി മടങ്ങിയത്. ഏറെ സമയം കഴിഞ്ഞിട്ടും ശശി ഓഫീസിലെ താമസസ്ഥലത്ത് തിരിച്ചെത്തിയില്ല. പലവട്ടം സുഹൃത്തുക്കള്‍ ഫോണില്‍ ബന്ധപ്പെട്ടുവെങ്കിലും എല്ലാം വിഫലമായി. പിന്നീട് പുലര്‍ച്ചെയോടെ ഓഫീസ് പരിസരത്ത് നിന്ന് ശശിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നുവെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു.
എന്നാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. മരണത്തില്‍ ദൂരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ്‌മോര്‍ട്ടത്തിനായി വിട്ടുകൊടുത്തു.
English Summery
Excise department driver found dead
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

