എട്ടിക്കുളത്ത് ബൈക്ക് മറിഞ്ഞ് വിദ്യാർത്ഥി മരിച്ചു: സുഹൃത്തിന് ഗുരുതര പരിക്ക്
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● മാട്ടൂൽ സ്വദേശി ഫയാസ് ആണ് മരിച്ചത്.
● ബുധനാഴ്ച രാവിലെ 8.15-ഓടെയാണ് അപകടം നടന്നത്.
● ഗുരുതരമായി പരിക്കേറ്റ ഫയാസ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു.
● സുഹൃത്ത് മുഹമ്മദ് റാഫിക്ക് ഗുരുതര പരിക്ക്.
● റാഫിയെ കണ്ണൂർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
● മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ.
പയ്യന്നൂർ: (KVARTHA) നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് വിദ്യാർത്ഥി മരിച്ചു. മാട്ടൂൽ ആറു തെങ്ങ് ബോട്ട് ജെട്ടിക്ക് സമീപത്തെ സാറന്റെ വിടയിൽ ഫൈസലിന്റെ മകൻ ഫയാസ് (18) ആണ് മരിച്ചത്.
കൂടെയുണ്ടായിരുന്ന സുഹൃത്ത് മാട്ടൂൽ ആർ സി ചർച്ച് കോളനിക്ക് സമീപത്തെ അബ്ദുൾ സലാമിന്റെ മകൻ മുഹമ്മദ് റാഫിയെ (18) ഗുരുതര പരിക്കുകളോടെ കണ്ണൂർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാവിലെ 8.15-ഓടെ എട്ടിക്കുളം മൊട്ടക്കുന്ന് പുതിയ ഭഗവതി ക്ഷേത്രത്തിന് സമീപമാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട ബൈക്ക് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഫയാസിനെ ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിയിൽ വെച്ച് മരണം സംഭവിച്ചു.
മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പയ്യന്നൂർ പോലീസ് മൃതദേഹത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റുമോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഈ ദുഃഖവാർത്ത മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക.
Article Summary: Student Fayaz (18) died in a bike accident at Ettikulam Payyannur; friend seriously injured.
#BikeAccident #Payyannur #Ettikulam #StudentDeath #KeralaAccident #RoadSafety
