വാഴത്തോപ്പിലെ ജലസംഭരണിയില്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ഥി മരിച്ച നിലയില്‍.

 


ADVERTISEMENT


നെയ്യാറ്റിന്‍ കര: വാഴത്തോപ്പിലെ ജലസംഭരണിയില്‍ എന്‍ജിനിയറിംഗ് കോളേജ് വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. നെല്ലിമൂട് കിണറ്റുവിള സരസില്‍ സന്തോഷ്‌കുമാറിന്റെയും രാജിയുടെയും മകന്‍ എസ്.ആര്‍. ഷിജോ (20) യാണ് മരിച്ചത്.

വെണ്‍കുളത്തെ കുടുംബപുരയിടത്തിലെ വാഴത്തോപ്പില്‍ വെള്ളം നനയ്ക്കാന്‍ ഇന്നലെ രാവിലെ എത്തിയതായിരുന്നു ഷിജോ. വൈകുന്നേരമായിട്ടും വീട്ടില്‍ മടങ്ങിയെത്താത്തതിനാല്‍ അന്വേഷിച്ചപ്പോഴാണ് ജലസംഭരണിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നെയ്യാറ്റിന്‍കര ഫയര്‍ഫോഴ്‌സ് എത്തി മൃതദേഹം പുറത്തെടുത്തു. മൃതദേഹം നെയ്യാറ്റിന്‍കര ഗവ. ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. മാര്‍ത്താണ്ഡം മാര്‍ എഫ്രേം എന്‍ജിനിയറിംഗ് കോളേജിലെ വിദ്യാര്‍ഥിയാണ് ഷിജോ.

വാഴത്തോപ്പിലെ ജലസംഭരണിയില്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ഥി മരിച്ച നിലയില്‍.പിതാവ് സന്തോഷ്‌കുമാര്‍ കെല്‍ട്രോണില്‍ എന്‍ജിനിയറാണ്. കാഞ്ഞിരംകുളം ഗവ. ഹൈസ്‌കൂള്‍ അധ്യാപികയാണ് മാതാവ് രാജി. ഹൃദയസംബന്ധമായ ചികിത്സയ്ക്കായി സന്തോഷ്‌കുമാറിനെ തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഭര്‍ത്താവിനോടൊപ്പം ആശുപത്രിയിലായിരുന്നു രാജിയും. സഹോദരന്‍ റിജോ. നെയ്യാറ്റിന്‍കര പോലീസ് കേസെടുത്തു.

Keywords: Kerala news, Obituary, Neyyattinkara, Body found dead, SR Shijo, Engineering student,
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia