മുംബൈ: (www.kvartha.com 26.01.2015) പ്രമുഖ കാര്‍ട്ടൂണിസ്റ്റ് ആര്‍കെ ലക്ഷ്മണ്‍ അന്തരിച്ചു. 94 വയസായിരുന്നു. പൂനെയിലെ ദീനാനാഥ് മങ്കേഷ്‌കര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. കിഡ്‌നി, ഹൃദയ സംബന്ധമായ അസുഖങ്ങത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.
കഴിഞ്ഞ ഏതാനും ദിവസമായി ആരോഗ്യ നില വഷളായി തുടരുകയായിരുന്നു. നില മെച്ചപ്പെട്ടുവെന്ന റിപോര്‍ട്ടുകള്‍ക്കിടെയാണ് വിഖ്യാത കാര്‍ട്ടൂണിസ്റ്റിന്റെ അന്ത്യം. 1924 ഒക്ടോബര്‍ 23ന് മൈസൂരിലായിരുന്നു ജനനം. ഇന്ത്യയിലെ എക്കാലത്തെയും മികച്ച കാര്‍ട്ടൂണിസ്റ്റായിരുന്ന അദ്ദേഹത്തെ കോമണ്‍ മാന്‍ എന്ന കാര്‍ട്ടൂണ്‍ കഥാപാത്രത്തിന്റെ സൃഷ്ടിയാണ് ഏറെ പ്രശസ്തനാക്കിയത്. 2005ല്‍ രാജ്യം പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു.
സ്ട്രാന്റ് മാഗസിന്‍, പഞ്ച്, ബൈസ്റ്റാന്‍ഡര്‍, വൈഡ് വേള്‍ഡ്, റ്റിറ്റ്ബിറ്റ്‌സ്, തുടങ്ങിയ മാസികകളില്‍ തന്നെ വരകള്‍ പ്രസിദ്ധീകരിച്ചിരുന്നു.1984ല്‍ പത്രപ്രവര്‍ത്തനത്തിനുള്ള റാമോണ്‍ മാഗ്‌സാസെ അവാര്‍ഡും 2008ല്‍ സി.എന്‍.എന്‍ഫഐ.ബി.എന്നിന്റെ സമഗ്ര സംഭാവന നല്‍കിയ പത്രപ്രവര്‍ത്തകനുള്ള പുരസ്‌കാരവും, 2012ല്‍ പൂണെ പണ്ഡിറ്റ് അവാര്‍ഡും നേടിയിരുന്നു.
Keywords : Mumbai, Obituary, National, Cartoon, Eminent cartoonist RK Laxman dies at 94.
കഴിഞ്ഞ ഏതാനും ദിവസമായി ആരോഗ്യ നില വഷളായി തുടരുകയായിരുന്നു. നില മെച്ചപ്പെട്ടുവെന്ന റിപോര്‍ട്ടുകള്‍ക്കിടെയാണ് വിഖ്യാത കാര്‍ട്ടൂണിസ്റ്റിന്റെ അന്ത്യം. 1924 ഒക്ടോബര്‍ 23ന് മൈസൂരിലായിരുന്നു ജനനം. ഇന്ത്യയിലെ എക്കാലത്തെയും മികച്ച കാര്‍ട്ടൂണിസ്റ്റായിരുന്ന അദ്ദേഹത്തെ കോമണ്‍ മാന്‍ എന്ന കാര്‍ട്ടൂണ്‍ കഥാപാത്രത്തിന്റെ സൃഷ്ടിയാണ് ഏറെ പ്രശസ്തനാക്കിയത്. 2005ല്‍ രാജ്യം പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു.
സ്ട്രാന്റ് മാഗസിന്‍, പഞ്ച്, ബൈസ്റ്റാന്‍ഡര്‍, വൈഡ് വേള്‍ഡ്, റ്റിറ്റ്ബിറ്റ്‌സ്, തുടങ്ങിയ മാസികകളില്‍ തന്നെ വരകള്‍ പ്രസിദ്ധീകരിച്ചിരുന്നു.1984ല്‍ പത്രപ്രവര്‍ത്തനത്തിനുള്ള റാമോണ്‍ മാഗ്‌സാസെ അവാര്‍ഡും 2008ല്‍ സി.എന്‍.എന്‍ഫഐ.ബി.എന്നിന്റെ സമഗ്ര സംഭാവന നല്‍കിയ പത്രപ്രവര്‍ത്തകനുള്ള പുരസ്‌കാരവും, 2012ല്‍ പൂണെ പണ്ഡിറ്റ് അവാര്‍ഡും നേടിയിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.