Accident | പാല്‍ വാങ്ങാന്‍ പോയ വയോധികന്‍ ടൂറിസ്റ്റ് ബസിടിച്ച് മരിച്ചു
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ഇടിച്ച ബസ് നിര്‍ത്താതെ പോയി.
● പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
● കല്യാശ്ശേരി വീവേഴ്സിലെ മുന്‍ തൊഴിലാളിയായിരുന്നു.
തളിപ്പറമ്പ്: (KVARTHA) അതിരാവിലെ പാല്‍ വാങ്ങാന്‍ പോകവെ ടൂറിസ്റ്റ് ബസിടിച്ച് വയോധികന്‍ മരിച്ചു. ബക്കളം കടമ്പേരി റോഡിലെ കുന്നില്‍ രാജന്‍ (Rajan-77) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഏഴ് മണിക്ക് പാല് വാങ്ങാന്‍ പോയപ്പോള്‍ ബക്കളം ടൗണില്‍വെച്ച് 'ആര്യ'യെന്ന ടൂറിസ്റ്റ് ബസ് ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
അപകടത്തിന് ശേഷം ഇടിച്ച ബസ് നിര്‍ത്താതെ പോയിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കല്യാശ്ശേരി വീവേഴ്സിലെ മുന്‍ തൊഴിലാളിയും ബക്കളത്തെ വ്യാപാരിയുമായിരുന്നു. ഭാര്യ: സുമതി. മക്കള്‍: സജു (ഗ്രാമീണ്‍ ഇകോ ഷോപ് - ബക്കളം), സൂരജ്, പരേതയായ സുജ. മരുമകള്‍: ഷീമ (പാളിയത്ത് വളപ്പ്).
സഹോദരങ്ങള്‍: ശ്രീധരന്‍ (വ്യാപാരി, മാര്യംഗലം ), ബാലന്‍ (കൊല്‍ക്കത്ത), വത്സലന്‍ (വ്യാപാരി, ബക്കളം ) ചന്ദ്രന്‍ (വിരമിച്ച കെല്‍ട്രോണ്‍, വ്യാപാരി ബക്കളം, മെമ്പര്‍ സിപിഎം ബക്കളം ബ്രാഞ്ച്), തങ്കം വേളാപുരം.
#KeralaAccident #HitAndRun #RoadSafety #Taliparamba #TrafficSafety
