ഇംഫാലില്‍ ബോംബ് സ്‌ഫോടനം: 8 പേര്‍ കൊല്ലപ്പെട്ടു

 


ഇംഫാല്‍: മണിപ്പൂരിലെ ഇംഫാലിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു. ഏഴ് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇംഫാലിലെ നഗംപാല്‍ പ്രദേശത്ത് വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് സ്‌ഫോടനമുണ്ടായത്. ഒരു കടയില്‍ സ്ഥാപിച്ച ബോംബാണ് പെട്ടിയതെന്നാണ് പോലീസ് വൃത്തങ്ങള്‍ പറയുന്നത്.

അസമില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികളുടെ താല്‍ക്കാലിക താമസസ്ഥലത്താണ് സ്‌ഫോടനമുണ്ടായത്. മരിച്ചവരും പരിക്കേറ്റവും അന്യ സംസ്ഥാന തൊഴിലാളികളാണ്. അതേസമയം സ്‌ഫോടനം നടന്നിട്ട് മണിക്കൂറുകള്‍ പിന്നിട്ടിട്ടും ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

ഇംഫാലില്‍ ബോംബ് സ്‌ഫോടനം: 8 പേര്‍ കൊല്ലപ്പെട്ടുഉഗ്രശേഷിയുള്ള ബോംബാണ് പൊട്ടിയതെന്നാണ് നിഗമനം. ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസിവ് ഡിവൈസ് (ഐഇഡി) ആണ് സ്‌ഫോടനത്തിനുപയോഗിച്ചതെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. സ്‌ഫോടന ശബ്ദം ഒരു കിലോ മീറ്റര്‍ ദൂരേക്ക് വരെ കേട്ടതായി സമീപവാസികള്‍ പറഞ്ഞു.

Keywords : National, Bomb Blast, Killed, Manipur, Obituary, Police, Investigates, Eight killed, Seven injured, Powerful bomb, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia