

● കടലിൽ വീണ സ്ഥലത്തുനിന്ന് രണ്ട് കിലോമീറ്റർ അകലെയാണ് മൃതദേഹം.
● ബുധനാഴ്ച വൈകീട്ടാണ് ഫർഹാനെ കടലിൽ കാണാതായത്.
● കൂട്ടുകാർക്കൊപ്പം കടപ്പുറത്ത് എത്തിയതായിരുന്നു ഫർഹാൻ.
● തിരയടിച്ച് പാറയിൽ നിന്ന് കടലിലേക്ക് തെറിച്ചുവീഴുകയായിരുന്നു.
● പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
കണ്ണൂർ: (KVARTHA) എടക്കാട് ഏഴര പാറാപ്പള്ളി കടലിൽ കാണാതായ മമ്പറം കായലോട് പറമ്പായി റോഡ് എം.സി ഹൗസിൽ റഹൂഫിന്റെ മകൻ ഫർഹാൻ റൗഫിന്റെ (18) മൃതദേഹം കണ്ടെത്തി.
വെള്ളിയാഴ്ച പുലർച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. കടലിൽ വീണ സ്ഥലത്ത് നിന്ന് ഏകദേശം രണ്ട് കിലോമീറ്റർ മാറി, മുഴപ്പിലങ്ങാട് ശ്മശാനത്തിന് അടുത്തുള്ള തീരത്താണ് മൃതദേഹം കണ്ടത്.
വ്യാഴാഴ്ച കോസ്റ്റൽ പോലീസിന്റെയും മറൈൻ എൻഫോഴ്‌സ്‌മെന്റിന്റെയും ബോട്ടുകൾ കടലിൽ തിരച്ചിൽ നടത്തിയെങ്കിലും ഫർഹാനെ കണ്ടെത്താനായിരുന്നില്ല. ബുധനാഴ്ച വൈകീട്ട് ഏഴ് മണിയോടെയായിരുന്നു ദാരുണമായ സംഭവം.
കൂട്ടുകാർക്കൊപ്പം കടപ്പുറത്ത് എത്തിയതായിരുന്നു ഫർഹാൻ. കടപ്പുറത്തെ പാറയുടെ മുകളിൽ നിൽക്കുകയായിരുന്ന ഇവരുടെ മേൽ ശക്തമായ തിര അടിച്ചപ്പോൾ ഫർഹാൻ കടലിലേക്ക് തെറിച്ചുവീഴുകയായിരുന്നു.
എടക്കാട് പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി, പോസ്റ്റ്‌മോർട്ടത്തിനായി ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക
Article Summary: Body of missing teen Farhan Rauf found off Edakkad coast.
#Edakkad #Kannur #MissingTeen #Tragedy #Kerala #CoastalAccident