SWISS-TOWER 24/07/2023

പോലീസ് ഉദ്യോഗസ്ഥരെ കോടാലിക്ക് ആക്രമിച്ച യുവാവ് വെടിയേറ്റ് മരിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പോലീസ് ഉദ്യോഗസ്ഥരെ കോടാലിക്ക് ആക്രമിച്ച യുവാവ് വെടിയേറ്റ് മരിച്ചു
മോസ്ക്കോ: പോലീസ് ഉദ്യോഗസ്ഥരെ കോടാലിക്ക് ആക്രമിച്ച യുവാവിനെ പോലീസ് വെടിവച്ചുകൊന്നു. ഭാര്യയേയും മാതാവിനേയും വെടിവച്ച് കൊല്ലുമെന്ന്‌ ഭീഷണിപ്പെടുത്തി ഭയാനകമായ അന്തരീക്ഷം സൃഷ്ടിച്ച യുവാവാണ്‌ വെടിയേറ്റ് മരിച്ചത്. 

അയല്‍ വാസികള്‍ അറിയിച്ചതിനെത്തുടര്‍ന്ന്‌ സംഭവസ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥരെ യുവാവ് ആക്രമിക്കാന്‍ തുനിഞ്ഞതാണ്‌ മരണത്തില്‍ കലാശിച്ചത്. 

വധഭീഷണിയുയര്‍ത്തിനിന്ന ഭര്‍ത്താവിനെ ഭാര്യ ശാന്തനാക്കിയതോടെ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യാനായി സമീപത്തേയ്ക്ക് അടുത്തു. ഉടനെ കോടാലിയുമായി പോലീസ്‌ ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു യുവാവ്. ഇതിനെത്തുടര്‍ന്ന്‌ പോലീസ് ആകാശത്തേയ്ക്ക് വെടിയുതിര്‍ത്തു. എന്നാല്‍ പ്രകോപിതനായ യുവാവ് കോടാലിയുമായി ആക്രമണം തുടര്‍ന്നു. ഇതിനെത്തുടര്‍ന്ന്‌ പോലീസ് ഇയാളെ വെടിവച്ച് കൊല്ലുകയായിരുന്നു.

English Summery
Moscow: A drunk man in Russia attacked police officers with an axe and a pitchfork, forcing the policemen to shoot him dead, officials said.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia