വിലാസ് റാവുദേശ്മുഖിന് അവയവങ്ങള്‍ ദാനം ചെയ്യാനൊരുങ്ങിയ ഡ്രൈവര്‍ മരിച്ചു
Aug 14, 2012, 12:36 IST
ചെന്നൈ: കിഡ്നിയുടെയും കരളിന്റേയും പ്രവര്‍ത്തനം നിലച്ച കേന്ദ്രമന്ത്രി വിലാസ് റാവു ദേശ് മുഖിന് അവയവങ്ങള്‍ ദാനം ചെയ്യാനൊരുങ്ങിയ ഡ്രൈവര്‍ മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഇന്ന് പുലര്‍ച്ചെ 2.45ഓടെയായിരുന്നു അന്ത്യം.
വാഹനാപകടത്തെതുടര്‍ന്ന് മസ്തിഷ്ക മരണം സംഭവിച്ച 31 കാരനായ സ്കൂള്‍ വാന്‍ ഡ്രൈവറുടെ കരളും കിഡ്നിയും ദാനം ചെയ്യാന്‍ ബന്ധുക്കള്‍ തയ്യാറായതോടെ വിലാസ് റാവു ദേശ്മുഖിന്റെ ആരോഗ്യനില മെച്ചപ്പെടുമെന്ന പ്രതീക്ഷയിലായിരുന്നു എന്നാല്‍ ഡ്രൈവറുടെ മരണത്തോടെ ബന്ധുക്കള്‍ അവയവദാനത്തിന് വിസമ്മതിക്കുന്നതായി പോലീസ് അറിയിച്ചു. ഡോക്ടര്‍മാരും പോലീസ് ഉദ്യോഗസ്ഥരും ബന്ധുക്കളുമായി ചര്‍ച്ചനടത്തുകയാണ്.
ശനിയാഴ്ചയാണ് ഡ്രൈവര്‍ക്ക് അപകടം സംഭവിച്ചത്. ഇയാള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ഒരു ആംബുലന്‍സുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കരളിന് അര്‍ബുദം ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായ വിലാസ് റാവു ദേശ്മുഖിനെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ചികില്‍സയ്ക്കായി ചെന്നൈയിലെ ഗ്ലോബല്‍ ഹോസ്പിറ്റലില്‍ എത്തിച്ചത്.

English Summery
CHENNAI: The 31-year-old school van driver, who was declared brain-dead and whose liver and kidney were to be transplanted in Union minister Vilasrao Deshmukh, died at 2.45am ahead of the transplant.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.