മദ്യപിച്ച് വാഹനമോടിച്ചതിന്‌ പോലീസ് കസ്റ്റഡിയിലെടുത്ത ഡ്രൈവര്‍ മരിച്ചു

 


ADVERTISEMENT

മദ്യപിച്ച് വാഹനമോടിച്ചതിന്‌ പോലീസ് കസ്റ്റഡിയിലെടുത്ത ഡ്രൈവര്‍ മരിച്ചു
കൊച്ചി: മദ്യപിച്ച് വാഹനമോടിച്ചതിന്‌ പോലീസ് കസ്റ്റഡിയിലെടുത്ത ലോറി ഡ്രൈവര്‍ മരിച്ചു. തൃപ്പൂണിത്തുറ മാമല സ്വദേശി സന്തോഷാണ് മരിച്ചത്. ഇടപ്പള്ളി ട്രാഫിക്ക്പോലീസാണ്‌ സന്തോഷിനെ കസ്റ്റഡിയില്‍ എടുത്തത്.

പിന്നീട് നെഞ്ചുവേദന അനുഭവപ്പെട്ടെങ്കിലും ലോറിയുടമ സ്റ്റേഷനിലെത്തിയ ശേഷമാണ്‌ സന്തോഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്നുരാവിലെ പത്തുമണിയോടെയാണ് സന്തോഷിനെ പോലീസ് കസ്റ്റഡയിലെടുത്തത്. സ്റ്റേഷനില്‍വച്ച് സന്തോഷിന് നെഞ്ചു വേദന അനുഭവപ്പെടുകയായിരുന്നു. എന്നാല്‍ 11.45ഓടെ ലോറിയുടമ സ്റ്റേഷനിലെത്തിയ ശേഷമാണ് സന്തോഷിനെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചത്.

English Summery
Kochi: Driver died in police custody. 


Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia