ADVERTISEMENT
![]() |
| Shobha |
ഓടിക്കൂടിയ നാട്ടുകാരില്‍ ചിലര്‍ അറ്റുപോയ കൈ പ്ലാസ്റ്റിക് കവറിലാക്കി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഫലമുണ്ടായില്ല. അപകടമുണ്ടായ ഉടനെ ബസ് ഡ്രൈവറും കണ്ടക്ടറും ഓടി രക്ഷപ്പെട്ടു. സ്റ്റോപ്പില്‍നിന്ന് കൈ കാട്ടിയ യാത്രക്കാരെപ്പോലും കയറ്റാന്‍ കൂട്ടാക്കാതെ കെഎസ്ആര്‍ടിസി ബസിനെ മറികടക്കാന്‍ പാഞ്ഞുവന്ന ബസ് വിജയന്റെ ബൈക്കില്‍ നേര്‍ക്ക് ഇടിച്ചു. വിജയന്റെ ഹെല്‍മറ്റ് തെറിച്ചു പോകുന്നതു കണ്ടതായി യാത്രക്കാര്‍ പറഞ്ഞു. തെറിച്ചുവീണ വിജയന്റെ മുഖത്തുള്‍പ്പെടെ പരുക്കേറ്റു. ബൈക്കിന്റെ ഹാന്‍ഡില്‍ ബസിന്റെ മുന്‍ഭാഗത്തു കുടുങ്ങി ബസ് നിരങ്ങി മുന്നോട്ടു പോയി. ശോഭ അലമുറയിട്ടു കരഞ്ഞുകൊണ്ടു ബസിനടിയിലേക്കു വീഴുകയായിരുന്നു. സംഭവത്തെതുടര്‍ന്ന്‍ പോലീസ് എത്തിയെങ്കിലും നാട്ടുകാര്‍ ബഹളമുണ്ടാക്കിയതിനെത്തുടര്‍ന്ന്‍ അര മണിക്കൂറിനുശേഷമാണ് ബസ് റോഡില്‍ നിന്നും നീക്കാന്‍ കഴിഞ്ഞത്.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

