Disaster | ദിണ്ടിഗല്‍ ആശുപത്രിയിലുണ്ടായ വന്‍ തീപിടിത്തത്തില്‍ 7 പേര്‍ വെന്തുമരിച്ചു; 28 പേര്‍ക്ക് പരുക്ക്, വീഡിയോ
● മരിച്ചവരില്‍ 3 വയസ്സുള്ള കുട്ടിയും 3 സ്ത്രീകളുമുണ്ട്.
● മരണസംഖ്യ വര്‍ധിക്കുമെന്ന് ആശങ്ക.
● വൈദ്യുതി നിലച്ചതും പുകയും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു.
ചെന്നൈ: (KVARTHA) ദിണ്ടിഗലിലെ തിരുച്ചിറപ്പള്ളി റോഡില്‍ എന്‍ജിഒ കോളനിക്ക് സമീപത്തെ അസ്ഥിരോഗ ആശുപത്രിയില്‍ വ്യാഴാഴ്ച രാത്രി ഉണ്ടായ വന്‍ തീപിടിത്തത്തില്‍ 7 പേര്‍ വെന്തുമരിച്ചു. മരിച്ചവരില്‍ 3 വയസ്സുള്ള കുട്ടിയും 3 സ്ത്രീകളുമുണ്ട്. തേനി സ്വദേശി ചുരുളി (50), ഭാര്യ സുബ്ബുലക്ഷ്മി (45), താടികൊമ്പ് റോഡ് മാരിയമ്മ (50), മകന്‍ മുരുകന്‍ (28), എന്‍ജിഒ കോളനി രാജശേഖര്‍ (35) എന്നിവരെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്.
പൊള്ളലേറ്റ് ഗുരുതരനിലയില്‍ കൂടുതല്‍ പേര്‍ ഉള്ളതിനാല്‍ മരണസംഖ്യ വര്‍ധിക്കുമെന്ന് ആശങ്കയുണ്ട്. തീപിടിത്തത്തില്‍ 28 ഓളം പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇവര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. എല്ലുകള്‍ ഒടിഞ്ഞും അസ്ഥിരോഗത്തിനുമൊക്കെ ചികിത്സയിലുണ്ടായിരുന്ന 32 പേരെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വൈദ്യുതി നിലച്ചതും പുകയും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു.
നാല് നിലകളിലായുള്ള ആശുപത്രിയുടെ മുകളിലെ നിലയില്‍ തീപടരുന്നത് കണ്ടു രക്ഷപ്പെടാനായി ലിഫ്റ്റില്‍ കയറി കുടുങ്ങിയ മൂന്നു വയസ്സുള്ള കുട്ടി ഉള്‍പ്പെടെ ഏഴു പേരാണ് മരിച്ചത്. മറ്റൊരു ലിഫ്റ്റില്‍ കുടുങ്ങിയവരെ അഗ്‌നിരക്ഷാ സേനയും പൊലീസും ചേര്‍ന്ന് രക്ഷപ്പെടുത്തിയിരുന്നു.
ആശുപത്രിയിലെ ഓഫിസ് മുറിയിലെ കംപ്യൂട്ടറില്‍നിന്നു പടര്‍ന്ന തീ പിന്നീട് എല്ലാ മുറികളിലേക്കും വ്യാപിച്ചക്കുകയായിരുന്നുവെന്നാണ് വിവരം. ആശുപത്രിയില്‍ ഉണ്ടായിരുന്ന ഇരുനൂറോളം പേര്‍ രക്ഷപ്പെടാനുള്ള വെപ്രാളത്തിനിടെ പുറത്തേക്കിറങ്ങാന്‍ ശ്രമിച്ചെങ്കിലും പലരും പുക ശ്വസിച്ചു തളര്‍ന്നുവീണു.
നൂറിലധികം രോഗികള്‍ക്ക് കിടത്തി ചികിത്സക്ക് സൗകര്യമുള്ള ആശുപത്രിയിലാണ് സംഭവം. തീപിടിത്തമുണ്ടായപ്പോള്‍ നിരവധി പേരാണ് ആശുപത്രിയിലുണ്ടായിരുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. നാലു നിലകളിലുള്ള ആശുപത്രിയിലെ താഴത്തെ നിലയിലാണ് ആദ്യം തീപിടിച്ചത്.
#DindigulHospitalFire #TamilNadu #India #Tragedy #FireSafety #EmergencyServices
At least seven people, including a boy, were killed in a fire at a private hospital in #TamilNadu's #Dindigul on Thursday night.
— Hate Detector 🔍 (@HateDetectors) December 12, 2024
The incident took place at around 8pm at City Hospital on Trichy Road.
Sources said that an electrical short circuit at the medical facility was… pic.twitter.com/W4kApktFOj