മക്കളെ ഉപേക്ഷിച്ച് യുവതി കാമുകനൊപ്പം പോയി; പിന്നാലെ മനോവിഷമത്തിലായിരുന്ന കുടുംബത്തിലെ 4 പേരെ മരിച്ച നിലയിൽ കണ്ടെത്തി

 
Woman Elopes with Lover Abandoning Children; Four Family Members Including Mother Found Dead in Dindigul
Woman Elopes with Lover Abandoning Children; Four Family Members Including Mother Found Dead in Dindigul

Image Credit: X/SIFF - Save Indian Family Foundation

● മരിച്ചവരിൽ 7, 5 വയസ്സുള്ള കുട്ടികളും.
● യുവതിയുടെ പുതിയ ബന്ധത്തെ എതിർത്തിരുന്നു.
● പോലീസ് അന്വേഷണം ആരംഭിച്ചു.
● മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് മാറ്റി.
● ഒട്ടൻഛത്രത്തിലാണ് ദാരുണ സംഭവം.

ചെന്നൈ: (KVARTHA) മക്കളെ ഉപേക്ഷിച്ച് യുവതി കാമുകനൊപ്പം പോയതിന് പിന്നാലെ കുടുംബത്തിലെ നാലുപേരെ മരിച്ച നിലയിൽ കണ്ടെത്തി. ദിണ്ടിഗൽ ജില്ലയിലെ ഒട്ടൻഛത്രത്തിലാണ് സംഭവം. പവിത്രയെന്ന യുവതിയാണ് കാമുകനൊപ്പം പോയത്. പവിത്രയുടെ മുത്തശ്ശി ചെല്ലമ്മാൾ (65), അമ്മ കാളീശ്വരി (45), പവിത്രയുടെ മക്കളായ ലതികശ്രീ (7), ദീപ്തി (5) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

പവിത്രയെ 10 വർഷം മുൻപ് അരവക്കുറിച്ചിയിലേക്കാണ് വിവാഹം കഴിച്ചയച്ചിരുന്നത്. ഭർത്താവുമായി പിണങ്ങിയ പവിത്ര ഏപ്രിലിൽ മക്കളുമായി സ്വന്തം വീട്ടിലേക്ക് വന്നിരുന്നു. ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങൾ അവസാനിപ്പിക്കാൻ ബന്ധുക്കൾ ചർച്ച നടത്തിയെങ്കിലും വിജയിച്ചില്ല. ഇതിനിടെ മറ്റൊരാളുമായി പവിത്ര അടുപ്പത്തിലായി.

യുവതിയുടെ പുതിയ ബന്ധത്തെ അമ്മയും മുത്തശ്ശിയും നിരന്തരം എതിർത്തിരുന്നുവെങ്കിലും ഇത് വകവയ്ക്കാതെ ചൊവ്വാഴ്ച പവിത്ര കുടുംബത്തെ ഉപേക്ഷിച്ച് കാമുകനൊപ്പം പോവുകയായിരുന്നു. ഇതിന് പിന്നാലെ കുട്ടികളെ കൊലപ്പെടുത്തിയ ശേഷം കാളീശ്വരിയും ചെല്ലമ്മാളും ജീവനൊടുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

വ്യാഴാഴ്ച രാവിലെ വീട് അടഞ്ഞുകിടക്കുന്നത് കണ്ട് സംശയം തോന്നിയ അയൽക്കാരാണ് പോലീസിനെ വിവരം അറിയിച്ചത്. സ്ഥലത്തെത്തിയ പോലീസ് സംഘം വാതിൽ തകർത്ത് അകത്തുകയറിയപ്പോഴാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ദിണ്ടിഗൽ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

ഈ ദാരുണ സംഭവത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ എന്തൊക്കെയാണ്? കമന്റ് ചെയ്യൂ.

Article Summary: Four family members found dead in Dindigul after a woman abandoned her children and eloped.

#FamilyTragedy #Dindigul #Suicide #Elopement #CrimeNews #TamilNadu

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia