SWISS-TOWER 24/07/2023

Arrested | ഡെല്‍ഹി കോചിങ് സെന്റര്‍ ദുരന്തം; സ്ഥാപന ഉടമ അടക്കം 2 പേര്‍ അറസ്റ്റില്‍

 
Delhi Coaching Centre Owner, 1 Other Arrested After Death Of Students, Delhi, Coaching Center, Flood, Tragedy, Students.
Delhi Coaching Centre Owner, 1 Other Arrested After Death Of Students, Delhi, Coaching Center, Flood, Tragedy, Students.

Image: Instagram Snap/swati_maliwal

ADVERTISEMENT

കോച്ചിങ് സെന്റർ ദുരന്തം, മൂന്ന് മരണം.

ഉടമ അറസ്റ്റില്‍.

വെള്ളപ്പൊക്കം.

ന്യൂഡെല്‍ഹി: (KVARTHA) ഡെല്‍ഹിയിലെ (Delhi) കരോള്‍ ബാഗിന് സമീപം രാജേന്ദ്ര നഗറിലെ (Rajendra Nagar) സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലന കേന്ദ്രത്തില്‍ (Civil Service Coaching Center) ഉണ്ടായ വെള്ളപ്പൊക്കത്തില്‍ (flooding) മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ (tragedy) സ്ഥാപന ഉടമ (owner) ഉള്‍പെടെ രണ്ട് പേരെ ഡെല്‍ഹി പൊലീസ് (Delhi Police) അറസ്റ്റ് ചെയ്തു.

Aster mims 04/11/2022

മനഃപൂര്‍വമല്ലാത്ത നരഹത്യ (culpable homicide) കുറ്റം ഉള്‍പെടെ ചുമത്തിയിട്ടുണ്ടെന്ന് ഡിവൈഎസ്പി എം ഹര്‍ഷവര്‍ധന്‍ അറിയിച്ചു. സിസിടിവി ദൃശ്യങ്ങള്‍ (CCTV footage) അടക്കം പരിശോധിച്ച് വിഷയത്തില്‍ അന്വേഷണം (investigation) പുരോഗമിക്കുകയാണ്.

ശനിയാഴ്ച (27.07.2024) രാത്രിയോടെയുണ്ടായ വെള്ളപ്പൊക്കത്തില്‍ മലയാളി വിദ്യാര്‍ഥി അടക്കം മൂന്ന് പേരാണ് മരിച്ചത്. കാലടി സ്വദേശി നെവിന്‍ ഡാല്‍വിന്‍ (Nevin Dalvin-28), തെലങ്കാന സ്വദേശിനി ടാനിയ സോണി (Tania Sony-25), യുപി സ്വദേശിനി ശ്രേയ യാദവ് (Shreya Yadav-25) എന്നിവരാണ് മരണപ്പെട്ടത്.

മൂന്നു വിദ്യാര്‍ഥികളുടെ മരണം ഏറെ നിര്‍ഭാഗ്യകരമാണെന്നും അവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി (Rahul Gandhi) പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങളുടെ (infrastructure) തകര്‍ച്ച ഭരണസംവിധാനങ്ങളുടെ (governance) കൂട്ടായ പരാജയമാണ് തുറന്നു കാട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ എഎപിക്കെതിരെ ശക്തമായ ആരോപണവുമായി (allegations) ബിജെപി രംഗത്തെത്തി. ഓട വൃത്തിയാക്കണമെന്ന പ്രദേശവാസികളുടെ ആവശ്യം സര്‍കാര്‍ നിരന്തരമായി നിരസിച്ചതാണ് അപകടത്തിലേക്ക് നയിച്ചതെന്ന് ഡെല്‍ഹി ബിജെപി അധ്യക്ഷന്‍ വിരേന്ദ്ര സച്ച്ദേവ് അറിയിച്ചു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia