ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ജിന്‍ഡോ: (www.kvartha.com 23.04.2014) 350 സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പെടെ 476 യാത്രക്കാരുമായി നടുക്കടലില്‍ മുങ്ങിയ ദക്ഷിണ കൊറിയന്‍ കപ്പലില്‍ നിന്നും 130 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. കപ്പലിന്റെ അടിത്തട്ടുകളില്‍ നിന്നാണ് കൂടുതല്‍ മൃതദേഹങ്ങളും കണ്ടെത്തിയത്. തിരച്ചില്‍ ഇപ്പോഴും പുരോഗമിക്കുകയാണ്. 170 പേരുടെ മൃതദേഹങ്ങള്‍ ഇനിയും കണ്ടെത്താനായിട്ടില്ല.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords : Korea, Ship, Obituary, World, Students, School, Dead Bodies, Speed, Found, Captain, Accident, Tragedy.
ഏപ്രില്‍ 16നാണ് ഇഞ്ചിയോണില്‍ നിന്ന് ജെജുവിലേക്ക് ഉല്ലാസ യാത്രയ്ക്ക് പോവുകയായിരുന്ന കപ്പല്‍ മുങ്ങിയത്. അമിത വേഗതയില്‍ കപ്പല്‍ തിരിച്ചതാണ് അപകടത്തിന് വഴിവെച്ചതെന്നാണ് പ്രാഥമിക നിഗമനം. മാത്രമല്ല കപ്പല്‍ മുങ്ങുമെന്ന് ഉറപ്പായപ്പോള്‍ ക്യാപ്റ്റന്‍ ലീ ജൂണ്‍ സിയോക്കി ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കാതെ രക്ഷപ്പെടുകയായിരുന്നുവെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്.
സംഭവത്തില്‍ ക്യാപ്റ്റന്‍ ലീ ജൂണ്‍ സിയോക്കിനും ജീവനക്കാര്‍ക്കുമെതിരെ കൊലക്കുറ്റത്തിനു കേസെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. രക്ഷപ്പെടാന്‍ ലൈഫ് ജാക്കറ്റോ, ബോട്ടുകളോ നല്‍കിയിരുന്നില്ല. ഒരു ബോട്ട് മാത്രമാണ് രക്ഷാപ്രവര്‍ത്തനത്തിനായി കടലിലിറക്കിയത്.
കണ്ടെത്തിയ മൃതദേഹങ്ങള്‍ നടപടി ക്രമങ്ങള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് കൈമാറും.
Keywords : Korea, Ship, Obituary, World, Students, School, Dead Bodies, Speed, Found, Captain, Accident, Tragedy.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

