ബാംഗ്ലൂര്‍: ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ ശ്രീരാഗ് ഉറക്കഗുളിക കഴിച്ച് ആത്മഹത്യ ചെയ്തതെന്ന് പോലീസ്. ഉറക്കഗുളിക കഴിച്ച ശേഷം ശ്രീരാഗ് ടേപ്പ് ഉപയോഗിച്ച് സ്വയം വരിയുകയായിരുന്നെന്നും തല പ്ലാസ്റ്റിക് കവറുപയോഗിച്ച് മൂടുകയായിരുന്നുമെന്ന് പോലീസ് പറഞ്ഞു. സെന്‍ട്രല്‍ ലോക്ക് ഉള്ള കാര്‍ പുറത്തുനിന്നു തന്നെ പൂട്ടിയ നിലയിലായിരുന്നു. ഫോണിലൂടെയും ഇ-മെയിലിലൂടെയും മാത്രം പരിചയമുള്ള പെണ്‍കുട്ടി നേരിട്ട് കാണാന്‍ വിസമ്മതിച്ചതാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പോലീസ് ഭാഷ്യം. മരണദിവസം പുലര്‍ച്ചെ രണ്ട് മണിക്ക് ഈ പെണ്‍കുട്ടിക്ക് അയച്ച ഇമെയിലില്‍ "രാവിലെ ഗുഡ്മോണിംഗ് എന്ന മെസേജ് ഞാനയച്ചില്ലെങ്കില് എന്നെക്കുറിച്ച് പത്രത്തില്‍ വായിക്കാമെന്നായിരുന്നു എഴുതിയിരുന്നത്. കഴിഞ്ഞ ദിവസം പോലീസ് ശ്രീരാഗിന്റേത് ആത്മഹത്യയല്ല കൊലപാതകമാണെന്ന് വ്യക്തമാക്കിയിരുന്നു.
English Summery
Death of Srirag was suicide, says police

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.