ദേശീയപതാക ഉയര്‍ത്തുന്നതിനിടയില്‍ ജാതിയെചൊല്ലി തര്‍ക്കം: ദളിത് യുവാവിനെ കല്ലിനിടിച്ച് കൊന്നു

 


ADVERTISEMENT

രോഹ്താസ്(ബീഹാര്‍): സ്വാതന്ത്ര്യദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിനിടയിലുണ്ടായ ജാതി തര്‍ക്കം ദളിത് യുവാവിന്റെ ജീവന്‍ കവര്‍ന്നു. ബീഹാറിലെ രോഹ്താസ് ജില്ലയിലെ ബഢി ഗ്രാമത്തിലെ ഒരു ക്ഷേത്ര പരിസരത്താണ് സംഭവമുണ്ടായത്. ദളിത് വിഭാഗക്കാരുടെ പുണ്യപുരുഷനായ ഗുരു രവിദാസിന്റെ ശില്പം സ്ഥിതിചെയ്യുന്ന ക്ഷേത്രത്തില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിനെചൊല്ലിയാണ് തര്‍ക്കമുണ്ടായത്. ഒരു സംഘം സവര്‍ണര്‍ ഈ ഉദ്യമത്തെ തടഞ്ഞതോടെ ഇരു വിഭാഗങ്ങളും തമ്മില്‍ സംഘര്‍ഷമുണ്ടായി.

ഗുരു രവിദാസിന്റെ പ്രതിമ സ്ഥിതിചെയ്തിരുന്നിടത്ത് പ്രദേശത്തെ സ്വാതന്ത്ര്യ സമര സേനാനിയായ നിഷാന്ത് സിംഗിന്റെ ശില്പം സ്ഥാപിക്കണമെന്നായിരുന്നു സവര്‍ണരുടെ ആഗ്രഹം. സംഘര്‍ഷത്തിനിടെ ഒരു സംഘം സവര്‍ണര്‍ ഗുരു രവിദാസിന്റെ പ്രതിമ അഗ്‌നിക്കിരയാക്കുകയും ക്ഷേത്രം ആക്രമിക്കുകയും ചെയ്തു. ഇതിനിടയില്‍ ദളിത് യുവാവിനെ അക്രമികള്‍ കല്ലിനിടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 40തിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ ചിലരുടെ നില ഗുരുതരമാണ്. ആക്രമണം മുന്‍ കൂട്ടി തീരുമാനിച്ച പദ്ധതിപ്രകാരമാണെന്ന് സിപിഎം ആരോപിച്ചു. അക്രമം തടയാന്‍ ജില്ലാ ഭരണകൂടം യാതൊന്നും ചെയ്തില്ലെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.

ദേശീയപതാക ഉയര്‍ത്തുന്നതിനിടയില്‍ ജാതിയെചൊല്ലി തര്‍ക്കം: ദളിത് യുവാവിനെ കല്ലിനിടിച്ച് കൊന്നു SUMMARY: Rohtas: A Dalit man was stoned to death and at least 40 others, including old women and children, seriously injured on the Independence Day for defying a diktat and unfurling the national flag at the site of a temple in Baddi village in Bihar's Rohtas district, 160 km from Patna.

Keywords: National news, Obituary, Rohtas, Dalit man, Stoned to death, 40 others, Old women, Children, Seriously injured, Independence Day, Defying, Diktat, Unfurling, National flag, Site, Temple, Baddi village, Bihar, Rohtas district, 160 km, Patna.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia