Death | കണ്ണൂരില്‍ പരോളിലുള്ള കൊലക്കേസ് പ്രതിയായ സിപിഎം പ്രവര്‍ത്തകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● എന്‍ഡിഎഫ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസിലെ പ്രതി.
● പരോള്‍ കാലാവധി അവസാനിക്കാനിരിക്കെയാണ് മരണം.
കണ്ണൂര്‍: (KVARTHA) ഇരിട്ടിയില്‍ പരോളില്‍ ഇറങ്ങിയ പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സിപിഎം പ്രവര്‍ത്തകനായ ഇരിട്ടി പയഞ്ചേരി സ്വദേശി വിനീഷാണ് മരിച്ചത്. എന്‍ഡിഎഫ് പ്രവര്‍ത്തകനായിരുന്ന ഇരിട്ടി സ്വദേശി സൈനുദ്ദീനെ വെട്ടിക്കൊന്ന കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടയാളാണ് വിനീഷ്.

പരോള്‍ കാലാവധി തിങ്കളാഴ്ച അവസാനിക്കാനിരിക്കെയാണ് മരണം. ഞായറാഴ്ച ഉച്ചയോടെയാണ് വിനീഷിനെ പയഞ്ചേരിയിലെ വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
2008 ജൂണ്‍ 23 ന് ആയിരുന്നു കാക്കയങ്ങാട്ട് ഇറച്ചി കടയില്‍ ജോലി ചെയ്തിരുന്ന സൈനുദ്ദീന്‍ വെട്ടേറ്റ് മരിച്ചത്. കേസില്‍ 2014 മാര്‍ച്ചിലാണ് എറണാകുളത്തെ പ്രത്യേക സിബിഐ കോടതി പ്രതികളെ ശിക്ഷിച്ചത്. രാഷ്ട്രീയ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നും കോടതി കണ്ടെത്തിയിരുന്നു.
#KeralaNews #Kannur #CPM #murder #breakingnews #politics #crime